കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകരുതെന്ന് വീണ്ടും ഹൈകോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം വൈകരുതെന്ന് വീണ്ടും ഹൈകോടതി. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണമെന്നും ഒരു കാരണവശാലും പത്തിനപ്പുറം പോകരുതെന്നും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ താക്കീത്​ നൽകി.

ഇതേ നിർദേശം നേരത്തേ നൽകിയിരുന്നെങ്കിലും നവംബറിലെ ശമ്പളം ഇതുവരെ നൽകാത്തത്​ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ്​ കോടതിയുടെ ഇടപെടൽ​.

ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്യണമെന്ന്​ നിർദേശം നൽകിയത്​ കെ.എസ്​.ആർ.ടി.സിക്ക്​ സഹായകമാകാനാണെന്ന്​ കോടതി പറഞ്ഞു. ഇതിലൂടെ പൊതുതാൽപര്യവും സംരക്ഷിക്ക​​പ്പെടുമെന്നും കരുതി. എന്നാൽ, ഇതിന്‍റെ പേരിൽ കൃത്യസമയത്ത്​ ശമ്പളം നൽകാത്ത അവസ്ഥയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല.

അതിനാൽ,​ കെ.എസ്​.ആർ.ടി.സിയുടെ നടപടി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതി​രെ ഏതാനും ജീവനക്കാർ നൽകിയ ഹരജിക്കൊപ്പം വിഷയം ഡിസംബർ 15ന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - should not delay the salary of KSRTC employees says high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.