പി.സി. ജോർജിനെതിരെ കേസെടുക്കണമെന്ന് ആനിരാജ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ യുവതിയെ വീണ്ടും വീണ്ടും അപമാനിക്കുന്ന പി.സി ജോർജ് എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന് സി.പി.ഐ നേതാവ് ആനിരാജ. ജോർജ് ദിലീപിന് വേണ്ടിയാണ് സംസാരിക്കുന്നത്. പി.സി. ജോർജിനോ അല്ലെങ്കിൽ അദ്ദേഹത്തിന് ബന്ധമുള്ള ആർക്കോ ഈ കേസുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് പി.സി. ജോർജ് കേസിന്‍റെ ആദ്യഘട്ടം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് പി.സി. ജോർജിന്‍റെ നടപടിയെന്നും ഇതിനെതിരെ വനിതാകമീഷൻ സ്വമേധയാ കേസെടുക്കണമെന്ന് ആനിരാജ ആവശ്യപ്പെട്ടു.

മന്ത്രി മേഴ്സിക്കുട്ടിയമ്മ, മഹിളാ നേതാക്കളായ ബിന്ദു കൃഷ്ണ, ടി.എൻ.സീമ എന്നിവരും സാമൂഹ്യപ്രവർത്തക ഭാഗ്യലക്ഷ്മിയും സമാന ആവശ്യവുമായി രംഗത്തെത്തിത്തിയിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലക്കും പൗരൻ എന്ന നിലക്കുമുള്ള എല്ലാ കടമകളും മറന്ന് ഇരയെ അപമാനിക്കുന്ന പി.സി ജോർജിനെ നിയമത്തിനെ മുന്നിൽ കൊണ്ടുവരണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

Tags:    
News Summary - should register case against p c george-Annie raja-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.