ആലപ്പുഴ: സുഭാഷ് വാസുവുമായി ചേർന്ന് തനിക്കെതിരെ രംഗത്തുവന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന് എസ്.എൻ.ഡി.പി യോ ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്.
സമൂഹമാധ്യമങ്ങളിൽ വെള്ളാപ്പള്ളിക്കെതിരെ പ്രതികരിച്ച കൊല്ലം തേവള്ളി സ്വദേശി ഡി. രാജ്കുമാറിനും നോട്ടീസുണ്ട്. നേരത്തേ പുറത്താക്കലിന് വിധേയനായ രാജ്കുമാർ ആർബിട്രേഷനിലൂടെ വീണ്ടും തിരിച്ചെത്തിയതിനാൽ കമ്പനി നിയമത്തിൽ പ്രാവീണ്യമുള്ള അഭിഭാഷകനെ ഉപയോഗിച്ചാണ് വെള്ളാപ്പള്ളിയുടെ നീക്കം.
മുൻകാലങ്ങളിലും ഇത്തരം നടപടികൾ സ്വീകരിച്ച കീഴ്വഴക്കമുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സുഭാഷ് വാസുവിെൻറ അംഗത്വം വ്യാജമായതിനാലാണ് നോട്ടീസ് അയക്കാതിരുന്നത്.
നോട്ടീസ് കൈപ്പറ്റിയതായി സെൻകുമാർ പറഞ്ഞു. ചുട്ട മറുപടി കൊടുത്തിട്ടുണ്ട്. അതുമായി കൊണ്ടുനടക്കട്ടെയെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.