ശ്രുതി തരംഗം: 33 കുട്ടികളുടെ ശ്രവണ സഹായി നന്നാക്കാൻ 66 ലക്ഷത്തിന്‍റെ അടിയന്തര സഹായം

തിരുവനന്തപുരം: ശ്രുതി തരംഗം പദ്ധതി വഴി 33 കുട്ടികളുടെ ശ്രവണ സഹായി നന്നാക്കാൻ സംസ്ഥാന സർക്കാറിന്‍റെ അടിയന്തര സഹായം. 33 കുട്ടികളുടെ ശ്രവണ സഹായി നന്നാക്കാൻ 66 ലക്ഷം രൂപയാണ് അനുവദിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.

അതേസമയം, സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കിയിരുന്ന ശ്രുതി തരംഗം പദ്ധതി ഭാവിയിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) വഴിയാകും നടപ്പാക്കുക. കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ മെഡിക്കൽ കോർപറേഷൻ വാങ്ങിക്കും. തകരാറിലായ ഉപകരണങ്ങൾ നന്നാക്കുന്നതിന്‍റെയും പുതിയവ വാങ്ങുന്നതിന്‍റെയും കണക്കെടുക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിരുന്നു.

2012ൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരാണ് സംസ്ഥാനത്ത് ശ്രുതി തരംഗം പദ്ധതി നടപ്പാക്കിയത്. ഈ വർഷം കോക്ലിയർ ഇംപ്ലാന്‍റ് ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ ശ്രവണ സഹായി കാലപ്പഴക്കം കൊണ്ട് തകരാറിലാവുകയായിരുന്നു.

ശ്രവണ സഹായിയിലെ ഉപകരണങ്ങൾ തകരാറിലായാൽ അറ്റകുറ്റപണി നടത്താൻ സാധിച്ചിരുന്നില്ല. ഉപകരണങ്ങളുടെ നിർമാണം കമ്പനി നിർത്തിയതാണ് ഇതിന് കാരണം. 300ലധികം കുട്ടികൾക്കാണ് ശ്രവണ സഹായി തകരാറിലായതിനെ തുടർന്ന് കേൾവികുറവ് ഉണ്ടായത്. 

Tags:    
News Summary - Shruti Tharangam Project: Emergency assistance of 66 lakhs to repair hearing aids of 33 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.