തലശ്ശേരി: തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവർത്തകൻ അരിയില്‍ ഷുക്കൂർ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റ പത്രം തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ടി. ഇന്ദിര മടക്കി. സി.ബി.െഎക്ക് കുറ്റപത്രവുമായി ഹൈകോടതിയെ സമീ പിക്കാമെന്നും ഏത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അവിടെ തീരുമാനിക്കെട്ടയെന്നും ജഡ്ജി വ്യക്തമാ ക്കി. ഇതോടെ, വിചാരണകോടതി മാറ്റണമെന്ന സി.ബി.െഎ ആവശ്യത്തിന് പ്രസക്തിയില്ലാതായി. പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച വിടുതല്‍ഹരജി ഇനി കേസ് പരിഗണിക്കുന്ന കോടതിമുമ്പാകെ സമര്‍പ്പിക്കാനും കോടതി നിർദേശിച്ചു.
കഴിഞ്ഞ ആഗസ്റ്റ് 24ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ബി.ഐ കോടതി) മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രവും മടക്കിയിരുന്നു. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നിര്‍ദേശത്തോടെയാണ് അന്ന് കുറ്റപത്രം തിരിച്ചുനല്‍കിയത്. തുടർന്ന്, സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ ടി.വി. രാജേഷ് എന്നിവരടക്കമുള്ള ആറു പ്രതികൾക്കെതിരെ 120 (ബി) വകുപ്പ് പ്രകാരം വധഗൂഢാലോചനക്കുറ്റം ചുമത്തിയാണ് സി.ബി.ഐ പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ ജനുവരി നാലിന് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സി.ബി.ഐ സ്‌പെഷൽ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നും വിടുതല്‍ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും സി.ബി.ഐ പ്രോസിക്യൂട്ടര്‍ മനോജ് കുമാർ ആവശ്യപ്പെട്ടു. ക്രിമിനല്‍ നടപടിനിയമം 408 പ്രകാരം മറ്റൊരു ജില്ലയിലെ കോടതിയിലേക്ക് തലേശ്ശരി സെഷന്‍സ് കോടതിക്ക് കേസ് മാറ്റാനാവില്ലെന്നും വാദിച്ചു. 2012 മുതലുള്ള കേസിെൻറ വിചാരണ വൈകുന്നതിലെ അതൃപ്തി വാദത്തിനിടെ കോടതി പ്രകടിപ്പിച്ചു. ആകെ 33 േപർ പ്രതികളായുള്ള കേസിൽ 32ാം പ്രതിയായ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെ 16 പ്രതികളാണ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.