കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് മാതാവ് പി.സി. ആത്തിക്ക. എ ത്ര വൈകിയാലും നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എല്ലാ നേരവും ദൈവത്തോടു പ്രാർ ഥിക്കുന്നതും ഇതു തന്നെയാണ്. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാവരോടു ം നന്ദിയുണ്ട്. വിചാരണ സി.ബി.ഐ കോടതിയില്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി യെ സമീപിക്കുമെന്നും അവർ പറഞ്ഞു.
നീതിതേടി ൈഹകോടതിയെ സമീപിച്ചാണ് മാതാവ് സി. ബി.െഎ അന്വേഷണ ഉത്തരവ് നേടിയത്
കണ്ണൂർ: അരിയിൽ ഷുക്കൂർ 2012 ഫെബ്രുവരി 20ന് കൊല്ലപ ്പെടുേമ്പാൾ കേരളത്തിൽ ഭരണം നയിച്ച യു.ഡി.എഫിന് പൊലീസിനുമേൽ സാധിക്കാത്തതാണ് നിയമയുദ്ധത്തിലൂടെ ഒരു മാതാവ് നേടിയെടുത്തത്. ഷുക്കൂര്‍ വധക്കേസില്‍ മാതാവ് പി.സി. ആത്തിക്ക നടത്തിയ നിയമയുദ്ധമാണ് ഇൗ കേസിനെ കോളിളക്കമുണ്ടാക്കുന്ന പരിണാമത്തിൽ ഇപ്പോൾ എത്തിച്ചിട്ടുള്ളത്. നീതിതേടി ൈഹകോടതിയെ സമീപിച്ചാണ് മാതാവ് സി.ബി.െഎ അന്വേഷണ ഉത്തരവ് നേടിയത്.
മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി. ജയരാജനും ടി.വി. രാജേഷും ആശുപത്രിമുറിയിലിരുന്ന് കൊലപാതകത്തിന് പ്രേരണ നൽകിയെന്നതായിരുന്നു കുറ്റാരോപണം.
ജയരാജനോടൊപ്പം മുറിയിൽ സന്നിഹിതരായ മറ്റ് നാലുപേർകൂടി കേസിൽ പ്രതിയായിരുന്നു. എന്നാൽ, അന്വേഷണം പുരോഗമിച്ചപ്പോൾ ജയരാജനും രാജേഷും കുഴപ്പമുണ്ടാവുമെന്നറിഞ്ഞ് അത് പൊലീസിനെ അറിയിച്ചില്ല എന്നതിനുള്ള 118ാം വകുപ്പാണ് ചേർത്തത്. മറ്റ് നാലുപേർക്ക് ഗൂഢാലോചനക്കുറ്റമാരോപിക്കുന്ന 120 ബി വകുപ്പും ചേർത്തു. ഇൗ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഷുക്കൂറിെൻറ മാതാവ് ഹൈകോടതിയെ സമീപിച്ചത്. കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചന പൊലീസിന് കൃത്യമായരീതിയിൽ അന്വേഷിക്കാനായില്ലെന്ന ഇൗ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി. കെമാൽപാഷയാണ് അന്വേഷണം സി.ബി.െഎക്ക് വിട്ടത്. അതിനുശേഷം ജയരാജനും രാജേഷും ഹൈകോടതിയിലും ഡിവിഷൻ ബെഞ്ചിലും നൽകിയ അപ്പീൽ നിരാകരിക്കപ്പെടുകയുണ്ടായി.
തുടർന്ന് സുപ്രീംകോടതിയിൽ ജയരാജൻ നൽകിയ ഹരജി നിലനിൽക്കെയാണ് സി.ബി.െഎ ജയരാജനും രാജേഷിനും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരിക്കെ പ്രതികളെ പിടികൂടുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലും വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് പരാതിയുണ്ടായിരുന്നു.
പ്രാദേശികമായ വികാരം ആളിക്കത്തിയപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യം മുന്നണിതലത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. പേക്ഷ, പൊലീസിൽ ഒരുവിഭാഗം കേസന്വേഷണത്തിൽ മായംചേർത്തു എന്നാണ് പരാതി ഉയർന്നത്.
18 പേരുടെ പ്രതിപ്പട്ടികയാണ് ആദ്യ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. പി. ജയരാജെൻറയും ടി.വി. രാജേഷ് എം.എൽ.എയുടെയും പങ്ക് ഇതിൽ ദുർബലമായിരുന്നു. ഇൗ സാഹചര്യത്തിലാണ് മാതാവ് നിയമപോരാട്ടത്തിനിറങ്ങിയത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.