കൊച്ചി: കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി സെഷൻസ് കോടതിയിലെ വിചാരണയടക്കം തുടർനടപടികൾ ൈഹകോടതി സ്റ്റേ ചെയ്തു. കേസിെൻറ വിചാരണ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന സി.ബി.ഐ സംഘത്തിെൻറ ഹരജിയിലാണ് ഉത്തരവ്. ടി.വി. രാജേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ എന്നിവരുൾപ്പെടെ കേസിലെ 34 പ്രതികൾക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
2012 ഫെബ്രുവരി 20നാണ് യൂത്ത് ലീഗ് പ്രവർത്തകനായ ഷുക്കൂർ കൊല്ലപ്പെട്ടത്. ടി.വി. രാജേഷും പി. ജയരാജനും സഞ്ചരിച്ചിരുന്ന കാറിനുനേരെ മുസ്ലിം ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയതിലെ പകപോക്കാൻ സി.പി.എം പ്രവർത്തകർ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയിരുന്നു. ടി.വി. രാജേഷ്, പി. ജയരാജൻ എന്നിവർ ഗൂഢാലോചനയിൽ പങ്കാളികളായിരുന്നെന്നും ഇക്കാര്യം പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ച് ഷുക്കൂറിെൻറ മാതാവ് പി.സി. ആത്തിക്ക നൽകിയ ഹരജിയിലാണ് തുടരന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈകോടതി ഉത്തരവായത്. തുടർന്ന്, സി.ബി.ഐ അന്വേഷണസംഘം എറണാകുളം സി.ജെ.എം കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയെങ്കിലും ഒരുകേസിൽ രണ്ട് വിചാരണ നടപടികൾ പാടില്ലെന്നും അതിനാൽ, കുറ്റപത്രം തലശ്ശേരി കോടതിയിൽ സമർപ്പിക്കാനും നിർദേശിച്ച് റിപ്പോർട്ട് മടക്കിനൽകി. അതേസമയം, സി.ബി.ഐ തയാറാക്കിയ കുറ്റപത്രം നൽകേണ്ടത് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിലാണെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി കോടതിയും അനുബന്ധ കുറ്റപത്രം മടക്കി. തുടർന്നാണ് അനുബന്ധ കുറ്റപത്രംകൂടി പരിഗണിക്കാൻ കഴിയുന്നവിധം കേസിെൻറ വിചാരണ എറണാകുളത്തെ കോടതിയിലേക്ക് മാറ്റാൻ സി.ബി.ഐ ഹരജി നൽകിയത്.
ചൊവ്വാഴ്ച ഹരജി പരിഗണിക്കെവ എതിർകക്ഷികൾക്കുള്ള നോട്ടീസ് തങ്ങൾതന്നെ നൽകാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസിൽ സി.ബി.ഐക്ക് അനാവശ്യ താൽപര്യമുെണ്ടന്നും അവരുടെ നടപടികളിൽനിന്ന് ഇത് വ്യക്തമാകുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് നടപടികൾ കോടതി സ്റ്റേ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.