കളമശ്ശേരി: റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടർ തുറന്നതിെൻറ മറവിൽ പെരിയാറിലേക്ക് വ്യാപകമായി മാലിന്യം ഒഴുക്കുന്നു. ചുവപ്പുനിറത്തിെല മാലിന്യമാണ് രണ്ട് ദിവസമായി ഒഴുക്കുന്നത്.
തുടർച്ചയായുള്ള മഴയെത്തുടർന്ന് പുഴയിൽ ജലനിരപ്പ് ഉയരാതിരിക്കാൻ ബ്രിഡ്ജിലെ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. ഇതിെൻറ മറവിലാണ് വ്യവസായമാലിന്യം ഒഴുക്കുന്നത്. മാലിന്യം ഷട്ടറിലൂടെ പുറത്ത് പുഴയിലൂടെ വ്യാപിച്ച് ഒഴുകുകയാണ്. എടയാർ വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ കെട്ടിക്കിടക്കുന്ന രാസമാലിന്യമാണ് ഒഴുക്കുന്നതെന്നാണ് ആരോപണം. രണ്ട് ദിവസമായിട്ടും മലിനീകരണ നിയന്ത്രണ ബോർഡിെൻറ ഭാഗത്തുനിന്ന് അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്.
പെരിയാർ മലിനീകരണം തടയുന്നതിന് ഏലൂർ, കടുങ്ങല്ലൂർ തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോർഡ്, കമ്പനി ഉടമകൾ എന്നിവ ഒരു മാസം മുമ്പ് ചേർന്ന യോഗത്തിൽ പദ്ധതികൾ പലതും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതു മുന്നോട്ട് പോയിട്ടില്ല എന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.