തിരുവനന്തപുരം: എസ്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകി സി.െഎമാരാക്കി സ്റ്റേഷൻ ഹൗസ് ഒാഫിസറായി (എസ്.എച്ച്.ഒ) നിയമിക്കാനുള്ള നടപടിക്ക് ധനവകുപ്പിെൻറ ‘പാര’. 471 പൊലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഓഫിസർമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിക്കാനായിരുന്നു സർക്കാർ തീരുമാനം. 203 സ്റ്റേഷനുകളിൽ സി.ഐമാരെ എസ്.എച്ച്.ഒമാരായി നിയമിക്കുകയും ചെയ്തു. ശേഷിക്കുന്ന 268 സ്റ്റേഷനുകളിൽ കൂടി സി.ഐമാരെ എസ്.എച്ച്.ഒമാരായി നിയമിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് ശിപാർശ. എന്നാൽ, ഇതിന് എസ്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകണമെന്നും ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമാണ് ധനവകുപ്പ് നിലപാട്.
വലിയ സാമ്പത്തിക നഷ്ടമുണ്ടാകില്ലെന്നാണ് ആഭ്യന്തരവകുപ്പിെൻറ വിശദീകരണം. ബാധ്യതയുണ്ടാക്കില്ലെന്ന് ഡി.ജി.പിയും റിപ്പോർട്ട് നൽകിയിരുന്നു. ഇൗ റിപ്പോർട്ടാണ് ധനവകുപ്പ് തള്ളിയത്. സി.െഎയാകാൻ യോഗ്യതയുള്ള കാലാവധി പൂർത്തിയാക്കിയ നിരവധി എസ്.െഎമാരുണ്ടെന്നും അവരിൽ പലരും സി.െഎമാരെക്കാൾ ശമ്പളം പറ്റുന്നുണ്ടെന്നുമാണ് ആഭ്യന്തരവകുപ്പിെൻറ വാദം.എന്നാൽ, സ്ഥാനക്കയറ്റം നൽകുേമ്പാഴുള്ള ശമ്പളവും ആനൂകൂല്യങ്ങളും കണക്കാക്കുമ്പോള്‍ വലിയ ബാധ്യത ഉണ്ടാകുമെന്നാണ് ധനവകുപ്പിെൻറ വാദം. അതിനിടെ, എസ്.എച്ച്.ഒമാരായി സി.െഎമാരെ നിയമിച്ച നടപടി പല സ്റ്റേഷനുകളിലും വിജയം കണ്ടില്ലെന്നും പൊലീസുകാരുടെ ജോലിഭാരം വർധിച്ചിേട്ടയുള്ളൂവെന്നും സേനാംഗങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.