എസ്​.ഐ ട്രെയിനി സെലക്ഷൻ: നടപടികൾ കെ.എ.ടി അന്തിമ തീർപ്പിന്​ വിധേയമായിരിക്കുമെന്ന്​ ഹൈകോടതി

കൊ​ച്ചി: പൊ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ട്രെ​യി​നി സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ കേ​ര​ള അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (​കെ.​എ.​ടി) അ​ന്തി​മ തീ​ർ​പ്പി​ന്​ വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്ന്​ ഹൈ​കോ​ട​തി. കെ.​എ.​ടി​യി​ൽ ഹ​ര​ജി നി​ല​നി​ൽ​ക്കെ സെ​ല​ക്ഷ​ൻ ന​ട​പ​ടി​​ക​ളു​മാ​യി പി.​എ​സ്.​സി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ എ. ​മു​ഹ​മ്മ​ദ് മു​ഷ്‌​താ​ഖ്, ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, ഇ​ത്​ സം​ബ​ന്ധി​ച്ച്​ കെ.​എ.​ടി മു​മ്പാ​കെ​യു​ള്ള ഹ​ര​ജി നാ​ലാ​ഴ്‌​ച​ക്ക​കം തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

എ​സ്.​ഐ സെ​ല​ക്ഷ​നു​വേ​ണ്ടി പി.​എ​സ്.​സി 2019 ഡി​സം​ബ​ർ 30നാ​ണ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് പ്രാ​ഥ​മി​ക പ​രീ​ക്ഷ ന​ട​ത്തി 6336 പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​വ​ർ​ക്ക് 2022 ന​വം​ബ​ർ 22ന്​ ​മെ​യി​ൻ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നെ​തി​രെ​യാ​ണ് ആ​ലു​വ സ്വ​ദേ​ശി വി​മ​ൽ അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കെ.​എ.​ടി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. പ്രാ​ഥ​മി​ക പ​രീ​ക്ഷ ന​ട​ത്തി​യ​ത് വി​ജ്ഞാ​പ​ന പ്ര​കാ​ര​മ​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ കെ.​എ.​ടി സ്റ്റേ ​ചെ​യ്തെ​ങ്കി​ലും പി.​എ​സ്.​സി ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ ഹൈ​കോ​ട​തി ന​വം​ബ​ർ 18ന് ​സ്റ്റേ നീ​ക്കി. കെ.​എ.​ടി​യി​ലെ ഹ​ര​ജി മൂ​ന്നു മാ​സ​ത്തി​ന​കം തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും സെ​ല​ക്ഷ​ൻ ന​ട​പ​ടി കെ.​എ.​ടി​യി​ലെ ഹ​ര​ജി​യു​ടെ തീ​ർ​പ്പി​നു വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നും ഹൈ​കോ​ട​തി അ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, കെ.​എ.​ടി​യി​ലെ ഹ​ര​ജി ഇ​പ്പോ​ഴും തീ​ർ​പ്പാ​യി​ട്ടി​ല്ല. സെ​ല​ക്ഷ​ൻ ന​ട​പ​ടി​ക​ൾ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വി​മ​ൽ വീ​ണ്ടും കെ.​എ.​ടി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്.

Tags:    
News Summary - SI Trainee Selection: High Court says the proceedings will be subject to the final decision of KAT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.