തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിന്റെ പേരിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ടി.സിദ്ദീഖ്
പരനാറി, നികൃഷ്ടജീവി, കുലംകുത്തി പരാമർശങ്ങൾ നടത്തിയത് പിണറായി വിജയനാണ്. അതിനെതിരെയൊന്നും കേസെടുത്തിട്ടില്ല. അന്നൊന്നും ഉണ്ടാകാത്തത് ഇന്ന് സംഭവിച്ചിരിക്കുന്നു. കേസെടുത്ത് ഭയപ്പെടുത്താമെന്നാണ് സിപിഎം വിചാരിക്കുന്നത്. ഇതിന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും സിദ്ദീഖ് പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥിയെക്കുറിച്ച് ഇടതുപക്ഷ അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് ബുത്ത് തലത്തിൽ ഇടപെട്ടത്. എന്നിട്ടും പ്രശ്‌നങ്ങൾ തീരാത്തതിനാലാണ് ശ്രദ്ധതിരിക്കാൻ സിപിഎം ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും സിദ്ദീഖ് കുറ്റപ്പെടുത്തി.
ജിഗ്നേശ് മേവാനിക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കുന്ന മോദി സർക്കാറിന്റെ അതേ നിലപാട് തന്നെയാണ് പിണറായിയും സ്വീകരിക്കുന്നത്. കണ്ണൂരിൽനിന്ന് പാർട്ടി ഗുണ്ടകളെ ഇറക്കി യു.ഡി.എഫ് പ്രവർത്തകരെ ഭയപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.