കോഴിക്കോട്: സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി കേരളത്തിലെ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരുമായി ചേർന്ന് 'സിദ്ദീഖ് കാപ്പന് നീതിനൽകുക' എന്ന മുദ്രാവാക്യമുയർത്തി ഐക്യദാർഢ്യ സമ്മേളനങ്ങൾ നടത്തും. ഒക്ടോബർ അഞ്ചിന് ജന്മനാടായ മലപ്പുറത്തെ പൂച്ചോലമാട്ടിലും കോഴിക്കോട് നഗരത്തിലും നടക്കുന്ന പരിപാടി യഥാക്രമം എം.പി. അബ്ദുസ്സമദ് സമദാനിയും എം.കെ. രാഘവൻ എം.പിയും ഉദ്ഘാടനം ചെയ്യുമെന്ന് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തിയതിന് സിദ്ദീഖ് കാപ്പനെ ബലിയാടാക്കിയതാണെന്നും കേസുകളെല്ലാം ഭരണകൂട ഗൂഢാലോചനയാണെന്നും ഭാര്യ റെയ്ഹാനത്ത് സിദ്ദീഖ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസമിതി അടക്കം അംഗീകരിച്ച 'മനസ്സാക്ഷി തടവുകാരൻ' എന്ന നിലയിലുള്ള എല്ലാ പരിഗണനകൾക്കും അദ്ദേഹം അർഹനാണ്. കാപ്പന് നീതി ലഭിക്കാനായി കേരള സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യസമിതി ചെയർമാൻ എൻ.പി. ചെക്കുട്ടി, റെനി ഐലിൻ, അംബിക തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.