ന്യൂഡൽഹി: യു.പി. പൊലീസിന്റെ തടവിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി അഞ്ചുദിവസത്തെ ജാമ്യം നൽകിയത് കടുത്ത ഉപാധികളോടെ. മാതാവിനേയും അടുത്ത ബന്ധുക്കളെയും മാത്രമെ കാണാവൂ. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ അരുത്. പൊതുജന സമ്പര്ക്കമരുത്. അഞ്ചാം ദിവസം ജയിലിൽ തിരിച്ചെത്തണം തുടങ്ങിയവയാണ് ഉപാധി. സിദ്ദീഖിനെ കേരളത്തിലേക്ക് യു.പി െപാലീസ് അനുഗമിക്കണം. യു.പി പൊലീസിന് കേരള െപാലീസ് മതിയായ സഹായങ്ങള്‍ നൽകണം. വീടിന് പുറത്തു നിന്ന് പൊലീസ് സംരക്ഷണം നല്‍കണമെന്നും മാതാവുമായുള്ള കൂടിക്കാഴ്ചയില്‍ ഒപ്പം നില്‍ക്കരുതെന്നും കോടതി നിർദേശിച്ചു.
ജനുവരി 28ന് സിദ്ദീഖിന് വിഡിയോ കോള്‍ വഴി മാതാവിനെ കാണാന്‍ അവസരം ഒരുക്കിയിരുന്നെങ്കിലും തൊണ്ണൂറു വയസ്സുമുള്ള അവർക്ക് രോഗാധിക്യം മൂലം സംസാരിക്കാൻ കഴിഞ്ഞിെല്ലന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ വേണ്ടി ഹാജരായ കപിൽ സിബൽ ചൂണ്ടിക്കാട്ടി.
പലയിടങ്ങളിലും നിരോധിക്കപ്പെട്ട പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണ് സിദ്ദീഖ് കാപ്പനെന്നും കേരളത്തിൽ സിദ്ദീഖ് കാപ്പനെ സ്വാതന്ത്ര്യ സേനാനിയായി ചിത്രീകരിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും സോളിസിറ്റർ ജനറൽ വാദിച്ചു. ഭാര്യ സിദ്ദീഖിന് വേണ്ടി പണം സമാഹരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ സിദ്ദീഖ് ചെയ്യുന്നില്ല. പൂട്ടിയ ഒരു പത്രവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, മറ്റു കാര്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും മാതാവിെൻറ ആരോഗ്യ അവസ്ഥ ഗുരുതരമാണെന്ന വസ്തുതയാണ് മുഖവിലക്കെടുക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബംഗളൂരു ജയിലിൽ കഴിയുന്ന വ്യക്തിക്ക് സായുധ വിഭാഗത്തിെൻറ സുരക്ഷയിൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്നും അബ്ദുന്നാസിർ മഅ്ദനിയുടെ പേര് പരാമർശിക്കാതെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.