ഇ.ഡി കേസിൽ ജാമ്യാപേക്ഷ‍ നേരത്തെ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി; സിദ്ദീഖ് കാപ്പന്‍റെ ജയിൽമോചനം വൈകും

ന്യൂഡൽഹി: ഇ.ഡി കേസിൽ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന സിദ്ദീഖ് കാപ്പന്‍റെ ആവശ്യം ലഖ്നോ കോടതി തള്ളി. ഇതോടെ കാപ്പന്‍റെ ജയിൽമോചനം ഇനിയും വൈകും.

യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി രണ്ട് വർഷം ജയിലിലടച്ച സിദ്ദീഖ് കാപ്പന് സുപ്രീംകോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കേസുള്ളതാണ് ജയിലിൽനിന്ന് പുറത്തിറങ്ങുന്നതിന് തടസ്സം. ഈമാസം 19നാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

മൂന്ന് ദിവസത്തിനകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ യു.പി പൊലീസ് സിദ്ദീഖിനെ തിങ്കളാഴ്ച ലഖ്നോ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ ഇ.ഡി കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തിങ്കളാഴ്ച നൽകിയ അപേക്ഷ കോടതി മാറ്റിവെച്ചിരുന്നു.

Tags:    
News Summary - Siddique Kappan's release from prison will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.