തിരുവനന്തപുരം: സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ലെന്ന് കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ (കെ-റെയിൽ).
കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിെൻറ 2006 ലെ ഇ.െഎ.എ വിജ്ഞാപനപ്രകാരം റെയിൽ പദ്ധതികളെ പാരിസ്ഥിതിക അനുമതി നേടേണ്ട പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ രാജ്യത്ത് നടപ്പാക്കുന്ന റെയിൽ പദ്ധതികൾക്ക് അത്തരം അനുമതിയുടെ ആവശ്യമില്ലെന്നും കെ-റെയിൽ അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേരളത്തിൽനിന്നുള്ള ലോക്സഭാ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഉത്തരം നൽകിയിരുന്നു.
എന്നാൽ, ഇത് കേരളം കേന്ദ്രത്തിെൻറ പാരിസ്ഥിതിക അനുമതി തേടിയിട്ടില്ലെന്നതരത്തിൽ തെറ്റിദ്ധാരണ പടരാൻ ഇടയാക്കിയെന്നാണ് കെ-റെയിൽ വിശദീകരണം. വലിയ പദ്ധതികൾ നടപ്പാക്കുമ്പോൾ സംസ്ഥാന സർക്കാറുകൾ കേന്ദ്രത്തിെൻറ പാരിസ്ഥിതിക അനുമതി എടുക്കേണ്ടതുണ്ടോ എന്നതായിരുന്നു അംഗങ്ങളുടെ ചോദ്യം.
2006 ലെ ഇ.െഎ.എ വിജ്ഞാപനത്തിെൻറ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ പുതിയ പദ്ധതികൾക്കും പാരിസ്ഥിതിക അനുമതി മുൻകൂറായി തേടേണ്ടതാണ് എന്നായിരുന്നു കേന്ദ്രമന്ത്രി നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.