തിരുവനന്തപുരം: സർക്കാറും എൽ.ഡി.എഫും തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ കേരളത്തിലെ മൂന്നേകാൽ കോടി ജനങ്ങളോട് പറയുകയും അവർ അംഗീകരിക്കുകയും ചെയ്ത പദ്ധതിയാണ് സിൽവർ ലൈൻ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ. പുതിയ പദ്ധതി വരുമ്പോൾ ജനങ്ങൾക്കിടയിൽ സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനു മുന്നിൽ സി.പി.ഐ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എൽ.ഡി.എഫ് പ്രകടന പത്രികയിൽ വിശദമായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വിവാദമായ ചില വികസന പ്രവർത്തനങ്ങൾ. സിൽവർ ലൈൻ പദ്ധതി കേരളത്തിലുണ്ടാകണം. ഇതുസംബന്ധിച്ച് വിശദ പഠനവും വിലയിരുത്തലുകളും നടക്കുകയാണ്. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷവും ബി.ജെ.പിയും ഒന്നിച്ച് പ്രക്ഷോഭവുമായി മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ആശയങ്ങൾക്ക് പിന്തുണ നൽകുന്ന ചില സംഘടനകളും ആശങ്ക പങ്കുവെക്കുന്നതിൽ മുൻനിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.