പൊന്നാനി: സിൽവർ ലൈൻ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം തള്ളി മെട്രോമാൻ ഇ. ശ്രീധരൻ. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം ട്രാക്കിന്‍റെ ഇരുവശത്തും മനുഷ്യരും മൃഗങ്ങളും കുറുകെ കടക്കാത്ത തരത്തില്‍ ഭിത്തി നിര്‍മിക്കേണ്ടിവരും. ഇതിനായി വേലികള്‍ നിര്‍മിക്കുകയെന്നത് അപര്യാപ്തമാണ്.
393 കിലോമീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈൻ കടന്നുപോകേണ്ടി വരുന്നത്. ഇതിന്‍റെ ഭാഗമായി ഭിത്തി കെട്ടുന്നത് കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു കാരണമാകും. മുഖ്യമന്ത്രി കേരളത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സില്‍വർ ലൈന്‍ കേരളത്തെ വിഭജിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.
വെള്ളം ഒഴുകിപ്പോകാനുള്ള സ്വാഭാവിക മാര്‍ഗങ്ങളെ സംരക്ഷണഭിത്തി തടസ്സപ്പെടുത്തും. സംസ്ഥാനത്ത് പെട്ടെന്നു വെള്ളപ്പൊക്കമുണ്ടാകുന്ന കുട്ടനാടിന്‍റെ അവസ്ഥ ഓര്‍മയില്ലേ?. പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. വൻകിടപദ്ധതികളുടെ ഡി.പി.ആർ പുറത്തുവിടില്ലെന്ന സർക്കാർവാദം വിചിത്രമാണ്.
എന്തിനാണ് വസ്തുതകൾ മറച്ചുവെക്കുന്നതെന്നും ചെലവ് കുറച്ചു കാണിക്കുന്നതെന്നും ശ്രീധരന്‍ ചോദിച്ചു. താന്‍ തയാറാക്കിയ പത്തിലധികം പദ്ധതികളുടെ ഡി.പി.ആർ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നതായും ശ്രീധരൻ ചൂണ്ടിക്കാട്ടി. പദ്ധതിക്കായി എണ്ണൂറോളം ആർ.ഒ.ബികൾ നിർമിക്കേണ്ടി വരും. ഇതിന് ഏകദേശം 16000 കോടി ചെലവ് വരും. ഇത് പക്ഷേ എസ്റ്റിമേറ്റിൽ കാണിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കേണ്ടതായി വരും.
അതിനായി കൂടുതല്‍ തുക ചെലവഴിക്കണം. വൻകിട പദ്ധതികളുടെ ഡി.പി.ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.