കൊച്ചി: പാനായിക്കുളം കേസിൽ എൻ.ഐ.എ കോടതിശിക്ഷിച്ചവരെ വെറുതെ വിട്ട ഹൈകോടതി ഡിവിഷൻബെഞ്ച് വിധി കെട്ടിച്ചമച്ച തീവ്രവാദ കേസിെൻറ പൊരുൾ വെളിപ്പെടുത്തുന്നത്. യു.എ.പി.എ ചുമത്തിയ കേസിെൻറ ബലത്തിന് പ്രോസിക്യൂഷൻ ഉന്നയിച്ച ഓരോ വാദങ്ങളും കീഴ്കോടതി കണ്ടെത്തലുകളും കൃത്യമായി ഖണ്ഡിച്ചാണ് ഹൈകോടതി വിധി. പ്രതികൾക്കെതിരെ ചുമത്തിയ ഒരു കുറ്റകൃത്യത്തിന് പോലും തെളിവില്ലെന്ന് വിലയിരുത്തിയ ഹൈകോടതി, മുന്നിലെത്തിയ തെളിവുകളേക്കാൾ മറ്റ് തെളിവുകൾക്ക് പ്രാധാന്യം നൽകിയതിലൂടെ കീഴ്കോടതി പിഴവ് വരുത്തിയെന്നും വ്യക്തമാക്കുന്നു.
പിടിച്ചെടുത്ത രേഖകളും പ്രസംഗങ്ങളും സമഗ്രമായി പരിശോധിച്ചാൽ രാജ്യദ്രോഹകരമായ പരാമർശങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യക്തമാകുന്നതായി 57 പേജുള്ള വിധിയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാറിനോ രാജ്യത്തിനോ എതിരെ ശത്രുതാപരമായി പ്രാസംഗികർ ഒന്നും പറഞ്ഞിട്ടില്ല.
ടാഡ, എൻ.എസ്.എ നിയമങ്ങൾ മുസ്ലിംകളെ പീഡിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും കശ്മീരിൽ പ്രക്ഷോഭം നടത്തുന്നവരെ െസെനികർ വെടിവെച്ചു വീഴ്ത്തുന്നതിനെതിരെ എല്ലാവരും പോരാടണമെന്നും പ്രസംഗിച്ചെന്ന് മൊഴിയുള്ളതായാണ് കണ്ടെത്തിയത്. ഈ പ്രസംഗം ദുരുദ്ദേശ്യപരമെന്ന തലത്തിലേക്ക് ഉയർന്നതാവാമെങ്കിലും രാജ്യദ്രോഹപരമോ ദേശവിരുദ്ധമോ ആണെന്ന് പറയാനാവിെല്ലന്ന് കോടതി വ്യക്തമാക്കുന്നു.
രാജ്യത്തോട് കൂറില്ലാതിരിക്കൽ എന്ന വികാരം യോഗത്തിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചിട്ടില്ല. മുസ്ലിംകളുടെ സംരക്ഷകരെന്ന നിലയിൽ മുസ്ലിംകളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടുകയാണ് ചെയ്തത്. മുഗൾ, നിസാം ഭരണകാലമാണ് മികച്ചതെന്നും സിമിക്ക് കീഴിൽ ഇതിനായി പടപൊരുതണമെന്നും പ്രസംഗിച്ചെന്നാണ് മൊഴി. ഇത് അവരുടെ ആശയ ഗതി മാത്രമാകാം. ഇതിെൻറ പേരിലൊന്നും ജീവപര്യന്തം ശിക്ഷ വിധിക്കാവുന്ന രാജ്യ േദ്രാഹക്കുറ്റം ചുമത്താനാവില്ല.
സിമിയെ അനുകൂലിക്കുന്ന പ്രസംഗങ്ങളാണ് നടന്നതെന്നാണ് മാപ്പുസാക്ഷിയായ ഒന്നാം സാക്ഷിയുെട മൊഴി. എന്നാൽ, മറ്റ് സാക്ഷി മൊഴികൾ ഇതിന് ഉപോത്ബലകമല്ല. ഇതിനെ സാധൂകരിക്കുന്ന മറ്റു തെളിവുകൾ സമർപ്പിക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപ്പെട്ടു. 15ാം സാക്ഷിക്ക് വ്യക്തമായി ഒന്നും അറിയില്ല. പ്രസംഗം കേട്ടെന്ന് പറയുന്ന 31ാം സാക്ഷി പൊലീസ് ഉദ്യോഗസ്ഥനാണ്. എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷന് അനുകൂലമായാകും സാക്ഷി പറയുക. ഒന്നാം സാക്ഷിയുടെ മൊഴിക്ക് സാധൂകരണം നൽകുന്നതല്ല 31ാം സാക്ഷിയുടെ വെളിപ്പെടുത്തലുകൾ.സാക്ഷി മൊഴികളൊന്നും ഒന്നാം സാക്ഷിയുടെ മൊഴിയെ സാധൂകരിക്കുന്നതല്ല. ശക്തമായ തെളിവായി സ്വീകരിക്കാനാവുന്ന വിധം പ്രസംഗത്തിെൻറ ഉള്ളടക്കം അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
സിമിയുമായി സഹകരിക്കാൻ ആഹ്വാനം നൽകിയും ആശയങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പ്രസംഗിച്ചതെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. ഒന്നാം സാക്ഷിയുെടയും മറ്റ് സാക്ഷികളുടെയും മൊഴികളും ഒന്നു മുതൽ അഞ്ച് വരെ പ്രതികളിൽനിന്ന് പിടിച്ച ലഘുലേഖകളും മറ്റ് രേഖകളുമാണ് തെളിവായി നിരത്തിയത്. എന്നാൽ, പ്രസംഗം വിഘടനവാദം ഉയർത്തുന്നതോ പിന്തുണക്കുന്നതോ ആയിരുന്നുെവന്ന് പ്രോസിക്യൂഷന് പോലും കേസില്ല. രാജ്യത്തിെൻറ അഖണ്ഡതക്കും ഐക്യത്തിനും എതിരായ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനം ഉണ്ടായതായി ഒന്നാം സാക്ഷിയുെട മൊഴിയിൽ പോലുമില്ല. പിടിച്ചെടുത്ത രേഖകളും സാധൂകരിക്കുന്നതല്ല. യോഗത്തിൽ സിമിയുടെ ഇടപെടലില്ല എന്ന് കേസിൽ ഉൾപ്പെട്ടവർ പറയുേമ്പാൾ അതുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. എന്നാൽ, അതിന് പ്രോസിക്യൂഷന് കഴിഞ്ഞില്ല.
മൂന്നുപേർ ജയിൽ മോചിതരായി
തൃശൂർ: ആലുവ പാനായിക്കുളത്ത് സിമി ക്യാമ്പ് സംഘടിപ്പിച്ചെന്ന കേസിൽ എൻ.ഐ.എ കോടതി ശിക്ഷിച്ച് തടവിൽ കഴിഞ്ഞ മൂന്നുപേരും ജയിൽ മോചിതരായി. രണ്ടാംപ്രതി ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, നാലാം പ്രതി പാനായിക്കുളം ജാസ്മിന് മന്‍സിലില്‍ നിസാമുദ്ദീന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്നിവരാണ് വിയ്യൂർ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നത്.
വൈകീട്ട് ആറരയോടെയാണ് വിധിപ്പകർപ്പ് വിയ്യൂർ ജയിലിലെത്തിയത്. നടപടിക്രമം പൂർത്തിയാക്കി രാത്രി എട്ടരയോടെയാണ് മൂവരും പുറത്തിറങ്ങിയത്. രാജ്യത്ത് നീതി പുനഃസ്ഥാപിക്കപ്പെടുന്നുവെന്ന പ്രതീക്ഷയാണ് വിധി േകട്ടതോടെ തോന്നിയതെന്ന് ജയിൽ മോചിതരായ മൂവരും പ്രതികരിച്ചു. എൻ.ഐ.എയുടെ വിശ്വാസ്യത വിധിയിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. മുസ്ലിമുകളെയും, ദലിതരെയും തിരഞ്ഞ് പിടിച്ച് തീവ്രവാദികളാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് വിധിയെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.