കൊച്ചി: അന്തരിച്ച സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സൈമൺ ബ്രിട്ടോയുടെ മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറും. താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് അദ്ദേഹം ഭാര്യ സീനയോട് ആവശ്യപ്പെട്ടിരുന്നു. മൃതദേഹം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളജിന് കൈമാറണമെന്നും മൃതദേഹത്തിൽ റീത്തുകൾ വെക്കരുതെന്നും ബ്രിേട്ടാ നേരത്തെ ആവശ്യപ്പെട്ടിരുന്നതായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി പി.രാജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് ആറോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൈമൺ ബ്രിേട്ടായുടെ അന്ത്യം. ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച അദ്ദേഹത്തിെൻറ വസതിയിലും ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് മൂന്നോടെയാണ് മൃതദേഹം കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് കൈമാറുക.
കലാലയ രാഷ്ട്രീയത്തിെൻറ ജീവിക്കുന്ന രക്തസാക്ഷിയായ സൈമൺ ബ്രിട്ടോയുടെ ജീവിതം മൂന്നരപ്പതിറ്റാണ്ടിലധികമായി വീൽചെയറിലായിരുന്നു. അപ്പോഴും അതിജീവനത്തിെൻറ സമാനതകളില്ലാത്ത പ്രതീകമായി സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.