തിരുവനന്തപുരം: ഗ്രാമപഞ്ചായത്തുകളിലെ 200 ലധികം സേവനങ്ങൾക്ക് വെബ് അധിഷ്ഠിത ഏകജാലക സംവിധാനമൊരുങ്ങി. വിവിധ പോർട്ടലുകൾ വഴി നൽകിയ സേവനങ്ങൾ ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെൻറ് സിസ്റ്റം (െഎ.എൽ.ജി.എം.എസ്) എന്ന പ്ലാറ്റ്ഫോമിൽ ഏകോപിപ്പിച്ചു. ഇൻഫർമേഷൻ കേരളമിഷെൻറ നേതൃത്വത്തിൽ പഞ്ചായത്ത് വകുപ്പിലെ 40 ജീവനക്കാരുടെ സഹകരണത്തോടെയാണ് സോഫ്റ്റ്വെയർ നിർമിച്ചത്.
ഒാപൺസോഴ്സ് പ്ലാറ്റ്ഫോമിലായതിനാൽ സോഫ്റ്റ്വെയർ ലൈസൻസ് ഫീസിനത്തിലെ വലിയ തുക ലാഭം. തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തി വിജയിച്ച പദ്ധതി ആദ്യഘട്ടത്തിൽ 150 പഞ്ചായത്തുകളിലേക്കാണ് വ്യാപിപ്പിക്കുന്നത്.
അപേക്ഷകൾ, പരാതികൾ, അപ്പീലുകൾ എന്നിവ സമർപ്പിക്കാം. രജിസ്റ്റർ ചെയ്യുേമ്പാൾ ലഭിക്കുന്ന യൂസർ ലോഗിൻ വഴിയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷ നൽകാം. ഫ്രണ്ട് ഒാഫിസ് വഴി നിലവിലെ രീതിയിലും സേവനം പ്രയോജനപ്പെടുത്താം. അപേക്ഷളെല്ലാം വെബ് അധിഷ്ഠിതമായതിനാൽ ജീവനക്കാർക്ക് വീട്ടിലിരുന്നും സോഫ്റ്റ്വെയർ ഫയൽ പ്രവർത്തനങ്ങൾ നടത്താം.
സർട്ടിഫിക്കറ്റുകളും രേഖകളും അപേക്ഷകെൻറ ഇ^മെയിൽ വിലാസത്തിലും യൂസർ ലോഗിനിലും ലഭ്യമാകും. അക്ഷയകേന്ദ്രങ്ങൾ വഴിയും ഇവ കൈപ്പറ്റാം. നിലവിലുള്ള രീതിയിൽ തപാൽ മാർഗവും പഞ്ചായത്ത് ഒാഫിസിൽനിന്ന് നേരിട്ടും ലഭിക്കും. ഫയൽ വിവരങ്ങൾ മുഴുവൻ ഒറ്റ സ്ക്രീനിൽ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
അപേക്ഷക്കൊപ്പം നൽകേണ്ട രേഖകൾ ഏതൊക്കെയെന്ന വിവരം ലഭിക്കും. ഇൗ രേഖകളും ഒാൺലൈനായി സമർപ്പിക്കാം.
കൈപ്പറ്റ്, ഫീസ് രസീതുകളും സേവനം നൽകുന്ന തീയതിയും ലഭിക്കും
അപേക്ഷയിൽ അപാകമുണ്ടെങ്കിൽ അക്കാര്യവും ഫയൽനീക്കവും സ്ഥിതിവിവരവും അറിയാം
നടപടിക്രമങ്ങൾ പൂർത്തിയായാൽ വിവരം എസ്.എം.എസ് ആയി ഫോണിലെത്തും
ഒാഫിസിലെ ഒാരോ സീറ്റിലും ഫയൽ കൈകാര്യം ചെയ്യുന്നതിന് എടുക്കാവുന്ന പരമാവധി സമയം സോഫ്റ്റ്വെയർ നിശ്ചയിക്കും
ഇൗ സമയപരിധി കഴിഞ്ഞിട്ടും സേവനം ലഭ്യമാക്കിയില്ലെങ്കിൽ വിവരം മേലധികാരിക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.