സിസ്റ്റർ അഭയ കേസ്​; നീതിയെ അട്ടിമറിക്കുന്ന അന്വേഷണ സംഘങ്ങളോടുള്ള താക്കീതാണ് കോടതി ഉത്തരവ്- വിമൻ ജസ്റ്റിസ് മൂവ്മെൻറ്

തെളിവുകൾ നിരന്തരം നശിപ്പിച്ച് നീതിയെ അട്ടിമറിക്കുന്ന അന്വേഷണ സംഘങ്ങൾക്കുള്ള താക്കീതാണ് സിസ്റ്റർ അഭയകേസിലെ സിബിഎെ കോടതി ഉത്തരവെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പ്രസ്താവിച്ചു.

കേരളത്തിൻെറ സാമൂഹിക മണ്ഡലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച അഭയ കേസിന് നീണ്ട ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം നീതിയുടെ പ്രതീക്ഷ നൽകുന്നതാണ് തിരുവന്തപുരം സ്പെഷ്യൽ കോടതിയുടെ ഉത്തരവ്. കേരളത്തിൻെറ സാമൂഹിക മന: സാക്ഷിയുടെ വൻചോദ്യചിഹ്നത്തിനാണ് ഉത്തരമായിരിക്കുന്നത്. എത്ര കുഴിച്ചുമൂടിയാലും സത്യം പുലരുക തന്നെചെയ്യുമെന്നതിൻെറ ഉദാഹരണത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേസിൻെറ വിധി ദീർഘനാൾ വൈകുന്നതിന് കാരണക്കാരായ, കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാ വിധിയുണ്ടാകേണ്ടതുണ്ട്. നീതി

പുലരുന്ന നാളുകൾക്കായുള്ള ജനകീയ പോരാട്ടങ്ങളോട് വിമൻ ജസ്റ്റിസ് എന്നും എെക്യപ്പെട്ടിരിക്കും. പ്രതികൾക്ക് മാതൃകാപരമായ കർശന ശിക്ഷ തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും വിമൻ ജസ്റ്റിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ജബീന ചൂണ്ടിക്കാട്ടി.

Tags:    
News Summary - Sister Abhaya Case; The court order is a warning to investigative teams that undermine justice - Women Justice Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.