കോട്ടയം: സിസ്റ്റർ അഭയയുടേത് കൊലപാതകം തന്നെയെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ബി.സി.എം കോളജ് മുൻ അധ്യാപിക ത്രേസ്യാമ്മ. കേസിൽ പ്രതികളെ ശിക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭയ കൊലപ്പെട്ട ശേഷമുള്ള പ്രതികളുടെ പ്രവർത്തങ്ങളാണ് സംശയമുണ്ടാക്കിയതെന്നും ത്രേസ്യാമ്മ പറഞ്ഞു.
വിവിധ അന്വേഷണ ഏജൻസികൾ വരുമ്പോൾ പ്രതികൾക്ക് വെപ്രാളമായിരുന്നു. അഭയയുടെ കാര്യങ്ങൾ പറയുമ്പോൾ കോളജ് ഡിപ്പാർട്ട്മെന്‍റിൽ നിന്ന് പ്രതികൾ എഴുന്നേറ്റു പോകുമായിരുന്നു.
കിണറ്റിന്‍റെ കരയിൽ കിടത്തിയിരുന്ന അഭയയുടെ മൃതദേഹം മൂടിയിട്ടിരുന്ന ഷീറ്റ് മാറ്റി കാണിച്ചുതന്നത് ഫാ. ജോസ് പൂതൃക്കയാണ്. അഭയയുടെ മുഖത്ത് മുറിവ് കണ്ടതായും ത്രേസ്യാമ്മ പറഞ്ഞു.
അഭയ ആത്മഹത്യ പ്രവണത കാണിച്ചിരുന്നുവെന്ന പ്രചരണം പച്ചക്കള്ളമാണ്. ഇത്തരത്തിൽ നുണകൾ സൃഷ്ടിക്കാൻ അവർ മിടുക്കരാണെനന്നും പ്രഫ. ത്രേസ്യാമ്മ മീഡിയവണിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.