തിരുവനന്തപുരം: ജാമ്യം ലഭിച്ചതിനെ തുടർന്ന് അഭയകേസ് പ്രതി സിസ്റ്റർ സെഫി ജയിലിൽനിന്ന് പുറത്തിറങ്ങി. ജാമ്യവ്യവസ്ഥകൾ പൂർത്തീകരിച്ചതിനെ തുടർന്ന് ഉച്ചക്ക് മൂന്നേകാലോടെയാണ് സിസ്റ്റർ സെഫി ജയിലിൽ നിന്നിറങ്ങിയത്.
അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നും പുറത്തുവന്ന് കോട്ടയത്തേക്കാണ് പോയത്. രണ്ടു കന്യാസ്ത്രീകൾ അടക്കമുള്ളവർ സെഫിയെ കൊണ്ടുപോകാനായി ജയിലിലെത്തിയിരുന്നു.
കോടതിവിധി അടക്കമുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നൽകാൻ അവർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.