ചേര്‍ത്തല: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരിക്കെതിരെ മതവികാരം വ്രണപ്പെട ുത്തിയെന്ന് ആരോപിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാനസമിത ി അംഗം വി.എസ്. രാജനാണ് ചേര്‍ത്തല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ചേര്‍ത്തല എ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാഭാരതത്തെയും രാമായണത്തെയും കുറിച്ച് യെച്ചൂരി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി.
യുദ്ധവും അക്രമവും നിറഞ്ഞ ഗ്രന്ഥങ്ങളാണ് ഹിന്ദുക്കളെ അക്രമകാരികളാക്കുന്നതെന്നായിരുന്നു പരാമര്‍ശം. ന്യൂനപക്ഷ പ്രീണനം നടത്തി ഹിന്ദുവിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും അധിക്ഷേപിച്ചെന്നും അധര്മത്തിനുമേലുള്ള വിജയമാണ് ഇരുഗ്രന്ഥത്തിെൻറയും ഉള്ളടക്കമെന്നും യെച്ചൂരിയുടെ അഭിപ്രായപ്രകടനം ഹിന്ദുവിെൻറ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.