വർക്കല: അറിയാനും അറിയിക്കാനുമുള്ള അവകാശത്തെക്കുറിച്ച് സംസാരിച്ച് മലയാള മണ്ണിൽ ആദ്യത്തെ മനുഷ്യാവകാശ പ്രവർത്തനം നടത്തിയത് ശ്രീനാരായണ ഗുരുവാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശിവഗിരിയിൽ മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുരുവിെൻറ ദർശനം മാധ്യമ പ്രവർത്തനത്തിലും ബാധകമാണ്. അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നതുപോലെ അറിയിക്കാനുള്ള അവകാശം മാധ്യമങ്ങൾക്കുമുണ്ട്. ജനാധിപത്യത്തിെൻറ കാവൽക്കാരാണ് മാധ്യമങ്ങൾ. മാധ്യമ പ്രവർത്തകർ ജനാധിപത്യത്തിലെ വിജിലൻസ് വിഭാഗമാണ്. ജനങ്ങളെ ഉറങ്ങാനല്ല ഉണർത്താനാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത്. കൃത്യമായ വിവരങ്ങളാണ് മാധ്യമ പ്രവർത്തകർ ജനങ്ങളിലെത്തിക്കേണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു.
മാധ്യമ പ്രവർത്തകർ അവരുടെ സത്യസന്ധതയിലും ഉത്തരവാദിത്ത ബോധത്തിലും ആത്മപരിശോധന നടത്തണമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പറഞ്ഞു.ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾ നിക്ഷിപ്ത താൽപര്യങ്ങളുടെ പിടിയിലാണെന്നും സത്യം മറച്ചു വെക്കാനും കള്ളം പറയാനും ശ്രമിക്കുന്ന മാധ്യമങ്ങളുടെ തേർവാഴ്ചയാണ് നടക്കുന്നതെന്നും മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ പറഞ്ഞു.
ഈ ലോകം സത്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ സത്യം പറയണം. കള്ളം പറയരുത് എന്ന് ഗുരു ഓർമ്മപ്പെടുത്തി. സത്യത്തെ നിരാകരിക്കുന്നത് പോലെത്തന്നെ ഗുരു മദ്യത്തിനും മയക്കുമരുന്നിനും എതിരെ കർശനമായും നിലപാടും നിശിതമായ വിമർശനവും നടത്തി. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതാണ് ഗുരു ദർശനം. ഇന്ന് ജാതിയുടെയും മതത്തിെൻറയും അടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കാനും പിളർക്കാനുമാണ് ശ്രമിക്കുന്നത്. ഗുരുവിെൻറ ദർശനങ്ങളും നമ്മുടെ പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യത്തെയാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. അപ്പോൾ മാത്രമേ ശ്രീനാരായണ ഗുരുവിെൻറ അധ്യാപനങ്ങളോട് നമുക്ക് നീതി പുലർത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ മാർക്കോസ് എബ്രഹാം, മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ ശങ്കർ ഹിമഗിരി, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ബ്യൂറോ ചീഫ് അനിൽ. എസ്, ജന്മഭൂമി എഡിറ്റർ പി.ശ്രീകുമാർ, മംഗളം അസി.എഡിറ്റർ സജിത് പരമേശ്വരൻ, മറുനാടൻ മലയാളി ചെയർമാൻ സാജൻ സക്കറിയ, ഡോ.മഹേഷ് കിടങ്ങിൽ, ഷിബു കടയ്ക്കാവൂർ, സ്വാമി സാന്ദ്രാനന്ദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.