ഡോളര്‍ കടത്തു കേസില്‍ ശിവശങ്കർ ആറാം പ്രതി; സ്വപ്‌നയുടെ ലോക്കറിലുണ്ടായിരുന്നത് അദ്ദേഹത്തിന്റെ പണം

കൊച്ചി: യു.എ.ഇ കോൺസുലേറ്റിന്‍റെ നയത്രന്ത ചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിൽ സംസ്ഥാന യുവജന -കായിക പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം. ശിവശങ്കർ അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. ശിവശങ്കർ ആറാം പ്രതിയാണ്.

യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയാണ് ഒന്നാം പ്രതി. പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, സന്തോഷ് ഈപ്പൻ എന്നിവരാണ് കേസിലെ രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ.

എറണാകുളം അഡീഷനൽ സെഷൻസ് (സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി) മുമ്പാകെയാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.

തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നയതന്ത്ര പാഴ്സലിൽനിന്ന് 30 കിലോഗ്രാം സ്വർണം പിടികൂടിയ കേസിന്‍റെ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് കടന്ന ഖാലിദിനെ തിരികെ എത്തിക്കാൻ കസ്റ്റംസ് ഇൻറർപോളിന്‍റെ സഹായം തേടിയിട്ടുണ്ട്. 

Tags:    
News Summary - Sivasankar is the sixth accused in the dollar smuggling case; His money was in Swapna's locker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.