ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ലൈഫ് മിഷൻ കേസിൽ സമർപ്പിച്ച ജാമ്യപേക്ഷയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസ്.
ജാമ്യപേക്ഷയിൽ മേയ് 17ന് വാദം കേൾക്കുമെന്നും ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അർബുദ ബാധിതനായ ശിവങ്കർ കസ്റ്റഡിയിൽ തുടേരണ്ട സാഹചര്യമില്ലെന്നും ലൈഫ് മിഷൻ കേസിൽ സ്വപ്ന സുരേഷിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമില്ലെന്നും അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും മുഖ്യമന്ത്രിയെയും കുടുംബത്തെയും കൂടിയാണ് ഇ.ഡി. ലക്ഷ്യംവെക്കുന്നതെന്നും എം. ശിവശങ്കർ ഹരജിയിൽ ആരോപിച്ചിട്ടുണ്ട്. ഫെബ്രുവരി 14നാണ് എം. ശിവശങ്കർ ഇ.ഡിയുടെ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.