കൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ മുഖ്യമന്ത്രിയുെട മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി.
ഹരജിക്കാരെൻറയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് അശോക് മേനോൻ വിധി പറയാൻ മാറ്റിയത്.
ബാഗേജ് വിട്ടുനൽകാൻ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചെന്ന് വ്യക്തമാണെങ്കിലും അത് ആരോടാണെന്ന് ശിവശങ്കർ വെളിപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണവുമായി ഇപ്പോഴും സഹകരിക്കുന്നില്ലെന്നും ഇ.ഡിക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.