കോഴിക്കോട്: ഒന്നരേക്കാടിയിലേറെ രൂപയുടെ മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയാപ്പ സ്വദേശി ശ്രീവിദ്യ, പാലാഴി പാല സ്വദേശി തനൂജ, കല്ലുത്താൻകടവ് സ്വദേശി ബാബു, മൊകവൂർ സ്വദേശി രമ്യ, റഹ്മാൻ ബസാർ സ്വദേശി മുൻസിൽ, വെള്ളിമാടുകുന്ന് സ്വദേശി മുനീർ എന്നിവരെ ക്രൈബ്രാഞ്ച് അസി. കമീഷണർ പി.എ. പ്രദീപാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി പുല്‍പ്പള്ളി സ്വദേശി ബിന്ദു റിമാൻഡിലാണ്. പി.എം. താജ് റോഡിലെ യൂനിയൻ ബാങ്ക് ശാഖയിൽ 2020 ഫെബ്രുവരി മുതൽ നവംബർ വരെ 44 തവണകളായി വ്യാജ സ്വര്‍ണം പണയംെവച്ച് 1.69 കോടിയിലേറെ രൂപ തട്ടിയെന്നാണ് കേസ്. അഞ്ചരക്കിലോ വ്യാജസ്വർണമാണ് ബിന്ദു പണയം വെച്ചത്. 2020 ഡിസംബർ ആറിനാണ് വൻതട്ടിപ്പ് കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ കൂട്ടുപ്രതി ബാങ്ക് അപ്രൈസർ പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.