നെടുമ്പാശേരിയിൽ 95 ലക്ഷം രൂപയുടെ സ്വർണവുമായി ആറു പേർ പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 95 ലക്ഷം രൂപയുടെ സ്വർണവുമായി ആറു പേർ പിടിയിൽ. മൂന്ന് വിമാനങ്ങളിലായാണ് ഇവരെത്തിയത്. അബുദാബിയിൽ നിന്നെത്തിയ ആൾ 231 ഗ്രാം സ്വർണം വിമാനത്തിന്‍റെ കുഷ്യൻ സീറ്റിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

ദുബൈയിൽ നിന്നെത്തിയ മറ്റൊരാൾ നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിൽ 1156 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു. അബുദാബിയിൽ നിന്നുള്ള നാലംഗ സംഘത്തിൽ നിന്ന് 984 ഗ്രാം സ്വർണവും പിടികൂടി. അടിവസ്ത്രങ്ങൾക്കുള്ളിലായിരുന്നു ഇവർ സ്വർണം ഒളിപ്പിച്ചത്.

സ്വർണക്കടത്ത് വർധിച്ചതിനെ തുടർന്ന് കൊച്ചി വിമാനത്താവളം വഴിയെത്തുന്ന മുഴുവൻ യാത്രക്കാർക്കും ദേഹപരിശോധന നിർബന്ധമാക്കിയിരുന്നു.

Tags:    
News Summary - Six people arrested with gold worth Rs 95 lakh in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.