അച്ഛനൊപ്പം കുളിക്കാൻ പോയ ആറുവയസ്സുകാരി കുളത്തിൽ വീണ് മരിച്ചു

മണ്ണാർക്കാട്: അച്ഛനും സഹോദരനുമൊപ്പം കുളിക്കാൻ പോയ ആറുവയസ്സുകാരി കുളത്തിൽ വീണു മരിച്ചു. കാരാകുറിശ്ശി പള്ളിക്കുറുപ്പ് പ്ലാകൂട്ടത്തിൽ കൃഷ്ണകുമാർ- രാധ മണി ദമ്പതികളുടെ മകൾ ആർദ്ര (6) ആണ് മരിച്ചത്​. തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചര മണിയോടെയാണ് അപകടം.

അച്ഛനും സഹോദരൻ ആദിത്യ കൃഷ്ണനുമൊപ്പം പള്ളിക്കുറുപ്പ് ശ്രീമഹാവിഷ്ണു ക്ഷേത്രകുളത്തിൽ കുളിക്കാൻ പോയതായിരുന്നു.
കുളത്തി​​െൻറ പടവിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി ഇരുവരും കുളത്തിൽ വീഴുകയായിരുന്നുവെന്ന് പറയുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇരുവരെയും കരക്കെടുത്ത് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആർദ്രയുടെ ജീവൻ രക്ഷിക്കാനായില്ല. ആദിത്യ കൃഷ്ണനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആർദ്ര. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - six-year-old girl died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.