കൊല്ലത്ത് വീട്ടുമുറ്റത്ത്​ കളിച്ചുകൊണ്ടിരുന്ന​ ആറു വയസുകാരിയെ കാണാതായി


കൊ​ട്ടി​യം(കൊല്ലം): മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​നൊ​പ്പം വീ​ടി​നു​ള്ളി​ൽ നി​ന്ന ഏ​ഴു വ​യ​സ്സു​ കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി. മാ​താ​വ് വീ​ടി​ന് പു​റ​ത്ത് തു​ണി ക​ഴു​കു​ന്ന​തി​നി​ടെ വ്യ ാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്​ കാണാതായത്​. നെ​ടു​മ്പ​ന ഇ​ള​വൂ​ർ കി​ഴ​ക്കേ​ക്ക​ര ഇ​ള​വൂ​ർ എ​ൽ.​പി സ്കൂ​ൾ റോ​ഡി​ൽ ധ​നീ​ഷ് ഭ​വ​നി​ൽ പ്ര​ദീ​പ് കു​മാ​ർ- ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പൊ​ന്നു എ​ന്ന ദേ​വ​ന​ന്ദ​യെ​യാ​ണ് (ഏ​ഴ്) കാ​ണാ​താ​യ​ത്.

മാ​താ​വ് തു​ണി ക​ഴു​കു​ന്നതിനിടെ ദേ​വ​ന​ന്ദ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി അ​മ്മ​യു​ടെ അടുത്തേക്ക്​ വ​ന്നി​രു​ന്നു. കു​ട്ടി​യെ മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള സ​ഹോ​ദ​ര​​െൻറ അ​ടു​ക്ക​ലാ​ക്കി​യ​ശേ​ഷം മാ​താ​വ്​ തു​ണി​ക​ഴു​ക​ൽ തു​ട​ർ​ന്നു.പിന്നീട്​ കു​ട്ടി​യെ വി​ളി​ച്ച​പ്പോ​ഴാ​ണ് കാ​ണാ​താ​യ​ത്​ അ​റി​യു​ന്ന​ത്. അ​യ​ല​ത്തെ വീ​ടു​ക​ളി​ലും ബ​ന്ധു​വീ​ടു​ക​ളി​ലും മാ​താ​വ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒരു വി​വ​ര​വും ല​ഭി​ച്ചി​ല്ല.

നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് സി.​ഐ വി​പി​ൻ​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ഡോ​ഗ് സ്ക്വാ​ഡും സ​യ​ൻ​റി​ഫി​ക് വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി. പിതാവ്​ പ്ര​ദീ​പ് മ​സ്​​ക​ത്തി​ലാ​ണ്. വാ​ക്ക​നാ​ട് സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ദേ​വ​ന​ന്ദ. കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ഇ​ള​വൂ​രും പ​രി​സ​ര​വും ജ​നം നി​റ​ഞ്ഞു. കു​ട്ടി​യു​ടെ വീ​ടി​ന് ഏ​ക​ദേ​ശം നൂ​റു​മീ​റ്റ​ർ അ​ക​ലെ പ​ള്ളി​മ​ൺ ആ​റ്റി​ൽ ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്തി.

മാ​താ​വി​​െൻറ പ്ര​സ​വ​ത്തി​നാ​യി ആ​റു​മാ​സം മു​മ്പാ​ണ്​ ദേ​വ​ന​ന്ദ​യു​ടെ കു​ടും​ബം കു​ട​വ​ട്ടൂ​രി​ലെ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന്​ ഇ​ള​വൂ​രി​ലെ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​ത്. കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ചാ​ത്ത​ന്നൂ​ർ എ.​സി.​പി.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. സൈ​ബ​ർ വി​ദ​ഗ്​​ധ​ർ അ​ട​ക്കം 50 പേ​ർ അ​ട​ങ്ങു​ന്ന​താ​ണു സം​ഘം.

Tags:    
News Summary - six year old girl missing from kolloam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.