പ്രസംഗത്തിനിടെ ഉറക്കം... ഓഫീസിലെ ശീലം ഇവിടെ വേണോയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

ദേ ഉറങ്ങുന്നു, പ്രസംഗത്തിനിടെ ഉറക്കം... ഓഫീസിലെ ശീലം ഇവിടെ വേണോയെന്ന് മന്ത്രി കെ. രാധാകൃഷണ​െൻറ ചോദ്യം. എൻ.ജി.ഒ യൂണിയ​െൻറ ഷോർട്ട് സ്റ്റേ സെൻററി​െൻറ ഉദ്ഘാടനത്തിനിടെയായിരുന്നു മന്ത്രി പരാമർശം. ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ദാരി​ദ്ര്യ നിർമ്മാർജ്ജനത്തെ കുറിച്ചാണ്. ദാരിദ്ര്യം മാറിയെന്നതി​െൻറ തെളിവാണീ ഉറക്കമെന്ന് ചിരിച്ച് കൊണ്ട് മന്ത്രി പറഞ്ഞു. ഞാനീ ഈയടത്തായി കുടുംബശ്രീ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയി. അയ്യായിരത്തോളം കുടുംബശ്രീ സഹോദരിമാരുണ്ടവിടെ.

​സ്​ത്രീകൾ എന്നോട് ദേക്ഷ്യപ്പെടരുത്. എ​െൻറ അടുത്ത് ഇരുന്നത്, നോർത്ത് ഇന്ത്യൻ സ്വദേശിയായ കലക്ടറാണ്. അവർ എണ്ണാൻ തുടങ്ങി. അപ്പോൾ ഞാൻ, കരുതി പിറുപിറുക്കുന്ന സ്വഭാവമുണ്ടല്ലോ ചിലർക്ക് അതായിരിക്കാമെന്ന്. അവരറിയാതെ അവരെ നിരീക്ഷിച്ച് കൊണ്ടിരുന്നു. എന്നാൽ, 23 എണ്ണിയപ്പോൾ, അവർ, എന്നോട് പറഞ്ഞു, 23 കസേര പൊട്ടിയെന്ന്. ഞാനത് കാര്യമാക്കിയില്ല. അപ്പോൾ, അവർ, എന്നോട് ചോദിച്ചു സാർ, എന്തിന് വേണ്ടിയാണ് നാം കുടുംബശ്രീ ഉണ്ടാക്കിയത്, ഞാൻ പറഞ്ഞു. ദാരി​ദ്ര്യനിർമ്മാർജ്ജനത്തിന്. അപ്പോൾ, ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത് ദാരിദ്ര്യം ലഘൂകരിച്ചുവെന്നാണല്ലേയെന്ന് ജില്ല കലക്ടർ പറഞ്ഞു. നാളെ ഇക്കാര്യം പറഞ്ഞ്, എനിക്കെതിരെ മുദ്രാവാക്യം വിളിക്കാരുതേയെന്നും ചിരിയോടെ മന്ത്രി കൂട്ടി ചേർത്തു. 

Tags:    
News Summary - Sleeping during the speech... Minister K. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.