സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കോഴിക്കോട്: കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് 80 രൂപയുടെ നേരിയ വർധന ഉണ്ടായത്. പവന് 57,120 രൂപയിലാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. ഗ്രാമിന് 10 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7140 രൂപ നൽകണം. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 101 രൂപയാണ്.

നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ ഒന്നിന് പവന് 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്. സെപ്റ്റംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയ സ്വർണ വില 58,000വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

ഡിസംബറിലെ സ്വർണവില (പവനിൽ)

ഡിസംബർ 01: 57,200

ഡിസംബർ 02: 56,720

ഡിസംബർ 03: 57,040

ഡിസംബർ 04: 57,040 

Tags:    
News Summary - Slight increase in gold prices in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.