കോഴിക്കോട്: 2007ൽ മിഠായിത്തെരുവിലുണ്ടായ തീപ്പിടിത്തത്തിൽ എട്ടുപേർ മരിക്കാനിടയായ കേസിൽ കടയുടമയെ കോടതി വെറുതെവിട്ടു. മൊയ്തീൻ പള്ളി റോഡിൽ കേരള സ്േറ്റഷനറി മാർട്ട് നടത്തിയ കോഴിക്കോട് ജയിൽ റോഡ് സ്വദേശി കെ.പി. ജഗദീഷിനെയാണ് (57) പോക്സോ കേസുകൾക്കുള്ള അസി. സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ വിട്ടയച്ചത്.
പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് 14 കൊല്ലത്തിനു ശേഷം കോടതി വിധി. കേസിൽ ഒന്നാം പ്രതിയായിരുന്ന ജഗദീഷിെൻറ പിതാവ് കെ.പി. അപ്പുക്കുട്ടി (84)യടക്കം കേരള സ്േറ്റഷനറി മാർട്ടിലെ ആറു പേർ അപകടത്തിൽ മരിച്ചിരുന്നു.
അളവിൽ കൂടുതൽ സ്േഫാടക വസ്തുക്കൾ സൂക്ഷിച്ചുവെന്നാരോപിച്ച് കസബ പൊലീസാണ് കേെസടുത്തത്. ഇന്ത്യൻ ശിക്ഷ നിയമം 304 (നരഹത്യ), 338 (മാരക പരിക്കേൽക്കുന്ന നടപടി) എന്നിവക്കൊപ്പം ബാലനീതി നിയമം, സ്േഫാടക വസ്തു നിരോധന നിയമം എന്നിവ പ്രകാരം വിവിധ വകുപ്പുകളും ചുമത്തിയിരുന്നു. പ്രായ പൂർത്തിയാവാത്തവരെ കടയിൽ ജോലി ചെയ്യിച്ചതിനായിരുന്നു ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തിയത്. ഇക്കാരണത്താലാണ് പല കോടതികൾ മാറി കേസ് പോക്സോ കോടതിയുടെ പരിഗണനയിലെത്തിയത്.
മൊത്തം 269 സാക്ഷികളുള്ള കേസിൽ 140 പേരെ വിസ്തരിച്ചു. സാക്ഷികളുടെ ആധിക്യവും കേസ് നീളാനിടയാക്കി. അഡ്വ.എം. അശോകൻ പ്രതിക്കുവേണ്ടി ഹാജരായി. 2007 ഏപ്രിൽ അഞ്ചിനായിരുന്നു മിഠായിത്തെരുവിന് സമീപം പടക്കകടയിൽനിന്ന് തീയുയർന്നത്. തീപ്പിടിത്തത്തിനിടെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് കേന്ദ്ര സംഘമടക്കം കോഴിക്കോട്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.