കുടുംബ പോരാട്ടത്തിൽ വിജയം ചെറിയച്ഛനൊപ്പം

കുഴൽമന്ദം: മഞ്ഞാടിയിലെ പോരാട്ടം കുടുംബക്കാർ തമ്മിലായിരുന്നു. എതിർ സ്ഥാനാർഥി ത​െൻറ ചെറിയച്ഛനാണെന്ന് അറിഞ്ഞിട്ടും മത്സര രംഗത്തേക്കിറങ്ങിയ നിയമവിദ്യാർഥിയായ സ്മിജയുടെ പോരാട്ട വീര്യം ശ്രദ്ധേയമായിരുന്നു. പക്ഷേ ചെറിയച്ഛനു മുമ്പിൽ സ്മിജക്ക് അടിയറവു പറയേണ്ടിവന്നു.

പഞ്ചായത്തിൽ 13ാം വാർഡായ മഞ്ഞാടിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് സ്മിജ രാജൻ മത്സരിച്ചത്. അച്ഛ​െൻറ പിതൃസഹോദരപുത്രനും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ സി. ജയപ്രകാശായിരുന്നു എതിർ സ്ഥാനാർഥി. xxx വോട്ടുകൾക്കായിരുന്നു ജയപ്രകാശ​െൻറ ജയം.

കോൺഗ്രസ് രാഷ്​ട്രീയ കളരിയിൽ 40 വർഷത്തെ പ്രവർത്തന പരിചയമുള്ള കെ.വി. രാജ​െൻറ മകളാണ് സ്മിജ. കെ.എസ്.യുവിലൂടെ വളർന്ന് മഹിളാ കോൺഗ്രസ് യുവജനവിഭാഗത്തി​െൻറ ജില്ല ചെയർപേഴ്സൺവരെ എത്തി നിൽക്കുന്നു. പട്ടികജാതി ക്ഷേമ സമിതി ഭാരവാഹിയും കർഷകതൊഴിലാളി യൂനിയൻ സജീവ പ്രവർത്തകനുമാണ് സി. ജയപ്രകാശ്.

Tags:    
News Summary - smija failed to father's brother in kuzhalmannam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.