കാസര്‍കോട്: പതിനാലാമത്തെ വയസ്സിൽ പിതാവിെൻറ സഹോദരൻ ഹസിനാറിെൻറ കൂടെ കർണാടകയിലെ കാട്ടിലേക്ക് പോയതാണ് പാമ്പുപിടിത്തത്തിൽ മുഹമ്മദിെൻറ ആദ്യ ചുവടുവെപ്പ്. ഇപ്പോൾ മുഹമ്മദിന് 44 വയസ്സായി. 30 വർഷത്തിനുള്ളിൽ മുഹമ്മദ് തെൻറ പിടിയിലാക്കിയത് 4000 മൂര്‍ഖനെയും നാലു രാജവെമ്പാലയെയും മുന്നൂറിലധികം പെരുമ്പാമ്പുകളെയുമാണ്. ‘സ്നേക്ക് മാൻ’ എന്നാണ് കാസർകോട് ദേളിക്കടുത്തെ അരമങ്ങാനത്തെ മുഹമ്മദ് അറിയപ്പെടുന്നത്.
വീട്ടുമുറ്റത്തോ പറമ്പിലോ ഒരു പാമ്പിനെ കണ്ടാൽ, നാട്ടുകാര്‍ക്ക് വേണ്ടത് മുഹമ്മദിനെമാത്രം. നാട്ടുകാര്‍ക്ക് മാത്രമല്ല, വനംവകുപ്പിനും മുഹമ്മദിെൻറ സേവനം അത്യാവശ്യമാണ്. പാമ്പുകളെ പിടികൂടി വനംവകുപ്പിനെ ഏല്പിക്കുകയാണ് ഇദ്ദേഹത്തിെൻറ ദൗത്യം. പാമ്പിനെ പിടികൂടിയാൽ ചിലർ എന്തെങ്കിലും തരും. മറ്റ് സമയങ്ങളിൽ കൂലിപ്പണിക്ക് പോകും. ചൂടുകാലമായതുകൊണ്ട് മൂർഖെൻറ ശല്യമാണ്. തണുപ്പുകാലമായാൽ പെരുമ്പാമ്പിെൻറ ശല്യവും. ഇതുവരെ പാമ്പിെൻറ കടിയേറ്റിട്ടില്ല.
മരണംവരെയും പാമ്പുപിടിത്തം തുടരണമെന്നാണ് മുഹമ്മദിൻെറ ആഗ്രഹം. ആറാം ക്ലാസുകാരനായ മകൻ ശംസീറും പാമ്പുപിടിത്തത്തിൽ മുഹമ്മദിനെ സഹായിക്കുന്നുണ്ട്. ബിട്ല, പുത്തൂർ തുടങ്ങിയ കർണാടകയിലെ പല സ്ഥലങ്ങളിലേയും നാട്ടുകാർ പാമ്പുപിടിത്തത്തിനായി മുഹമ്മദിെൻറ സഹായം തേടാറുണ്ട്. ചിലസമയത്ത് രാവിലെ പോയാൽ രാത്രിയാകും വീട്ടിലേക്ക് തിരിച്ചെത്താൻ. പാമ്പുപിടിത്തത്തിനായി കാടുകളിൽപോയി കുടുങ്ങിപ്പോയ സംഭവങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.