പാഴ്സൽ വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്‍റെ തോൽ; ഹോട്ടൽ അടപ്പിച്ചു

നെടുമങ്ങാട്: ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്‍റെ തോൽ കണ്ടെന്ന പരാതിയിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചു. നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാർ ഹോട്ടലിൽനിന്ന്​ ചെല്ലാംകോട് സ്വദേശിനി പ്രിയ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ മകൾക്കായി വാങ്ങിയ പൊറോട്ട പൊതിയിലാണ്​ പാമ്പിന്‍റെ തോൽ കാണപ്പെട്ടത്​. ഭക്ഷണപ്പൊതി തുറന്ന്​ കുറച്ചുകഴിച്ച ശേഷമാണ് പാമ്പിന്‍റെ അവശിഷ്ടം കണ്ടെത്തിയത്. ഉടൻ ​െപാലീസ് സ്റ്റേഷനിലും നഗരസഭ ഓഫിസിലും വിവരം അറിയിക്കുകയായിരുന്നു.

നെടുമങ്ങാട് നഗരസഭ ആ​േരാഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പാമ്പിന്റെ തോലാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന്​ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഹോട്ടൽ അടപ്പിക്കുകയായിരുന്നു. ഭക്ഷണം പൊതിഞ്ഞുനൽകിയ പത്രക്കടലാസിൽ പാമ്പിന്റെ തോൽ പറ്റിപ്പിടിച്ചിരുന്നതാകാമെന്നാണ് കരുതുന്നത്.

ഹോട്ടൽ വൃത്തിയാക്കിയ ശേഷം നഗരസഭയുടെ അനുമതിയോടെ മാത്രമേ തുറന്നുപ്രവർത്തിക്കാവൂവെന്ന്​ നിർദേശം നൽകി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ എസ്. കിരൺ, ഭക്ഷ്യസുരക്ഷാ ഓഫിസർ സക്കീർ ഹുസൈൻ, അർഷിത, ഇന്ദു, സജീന, ജെ.എച്ച്.ഐമാരായ രമ്യ, ശബ്ന തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

Tags:    
News Summary - snake skin found inside food parcel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.