വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ യൂനിയൻ ഓഫിസിൽ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: എസ്.എൻ.ഡി.പി യൂനിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനും കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയുമായ കെ.കെ മഹേശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം ഓഫിസിൽ മൃതദേഹം ബുധനാഴ്ച രാവിലെ പത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മഹേശനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്. ഇദ്ദേഹത്തി​െൻറ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ട നിലയിലായിരുന്നു. യൂനിയൻ ലെറ്റർ ഹെഡിൽ എഴുതിയ കുറിപ്പും കിട്ടിയിട്ടുണ്ട്.

യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്‍. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂനിയനാണ് കണിച്ചുകുളങ്ങര. ഇവിടെ ദീര്‍ഘനാളായി സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

മഹേശന്‍റേത് ആത്മഹത്യയാണെന്നാണ് പെലീസി​െൻറ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പൊലീസ് പറഞ്ഞു. അതേസമയം, മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് മഹേശന്‍റെ ആത്മഹത്യയെന്ന് ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.