കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം വിജിലൻസ് അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈകോടതി. അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടടക്കം പരിഗണിച്ചാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഉത്തരവ്.
മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ വിജിലൻസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. തുടർന്ന് ഹരജി ആഗസ്റ്റ് ഏഴിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, സ്റ്റേറ്റ് കോഓഡിനേറ്റർ കെ.കെ. മഹേശൻ, കെ.എസ്.ബി.സി.ഡി.സി മുൻ എം.ഡി. ദിലീപ് കുമാർ എന്നിവർ പ്രതികളായ കേസിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായി 2003 മുതൽ 2014 വരെ സർക്കാർ അനുവദിച്ച 15.85 കോടി രൂപ ദുർവിനിയോഗം ചെയ്തെന്നാണ് കേസ്. 2775 സ്വയം സഹായ സംഘങ്ങൾക്കായി ഈ തുക വിതരണം ചെയ്തെന്നാണ് യോഗം ഭാരവാഹികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.