ചേര്‍ത്തല: എസ്.എൻ.ഡി.പി യോഗത്തിൽ ഭിന്നതയുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാമതിലിെൻറ പേരില്‍ എസ്.എന്‍.ഡി.പിയിലും താനും തുഷാറുമായും ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അടിയന്തര കൗൺസിൽ യോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള വനിതാമതില്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയും പെങ്കടുത്തു. വനിതാമതിലിൽനിന്ന് വിട്ടുനിന്നാല്‍ ചരിത്രപരമായ വിഡ്ഢിത്തമായിരിക്കുമെന്ന് യോഗം വിലയിരുത്തി.
എസ്.എൻ.ഡി.പി യോഗത്തില്‍ വിള്ളൽ സൃഷ്ടിക്കാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയും ഉയര്ത്തിപ്പിടിക്കുകയുമെന്നത് എസ്.എൻ.ഡി.പിയുടെ ഉത്തരവാദിത്തമാണ്. നവോത്ഥാനം പറയാൻ ആര് യോഗം വിളിച്ചാലും പോകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും സര്‍ക്കാറിനോടും വിയോജിപ്പുകളുണ്ടെങ്കിലും ഇക്കാര്യത്തിൽ അകന്നുനില്ക്കാന് എസ്.എന്‍.ഡി.പിക്കാകില്ല. രാഷ്ട്രീയവ്യത്യാസങ്ങള്‍ മറന്ന് എല്ലാ സ്ത്രീകളും വനിതാമതിലില്‍ അണിനിരക്കണമെന്നും രാഷ്ട്രീയ ലക്ഷ്യംവെച്ച് ആരെങ്കിലും വിട്ടുനിൽക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുപ്രതിമയുടെ കഴുത്തില്‍ കയറിട്ട് വലിച്ചതിലടക്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ആശയപോരാട്ടങ്ങളുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഭിന്നതയില്ല.
ശബരിമല വിഷയവും വനിതാമതിലും കൂട്ടിക്കുഴക്കേണ്ടതില്ല. ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം എന്ന നിലപാടിൽ മാറ്റമില്ല. ഇതിെൻറ പേരില്‍ തെരുവിലിറങ്ങിയുള്ള സമരത്തെയാണ് എതിര്‍ക്കുന്നത്. ബി.ജെ.പിക്ക് വൈകിയുദിച്ച വിവേകമാണ് സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്. വനിതാമതിലിെൻറ വിജയത്തിന് പ്രത്യേകയോഗം വിളിക്കാൻ വനിത യോഗം കൗണ്‍സിലര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.