ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് കീഴിലെ വിവിധ യൂനിയനുകളിൽ നടന്ന കോടികളുടെ അഴ ിമതിയും പൊലീസ് കേസുകളും നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കി. മൈക്രോ ഫിനാൻസ് അ ടക്കമുള്ള വിഷയങ്ങളിൽ യോഗത്തിന് ഉത്തരവാദിത്തമില്ലെന്നും യൂനിയനുകളുമായി മാത ്രം ബന്ധപ്പെട്ടതാണെന്നുമാണ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ നിലപാട്. എന്ന ാൽ, ക്രമക്കേട് നടന്ന യൂനിയനുകളിലെ ഭാരവാഹികൾ തെൻറ വിശ്വസ്തരാണെന്ന വസ്തുതയ ിൽനിന്ന് ഒഴിഞ്ഞുമാറാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
യോഗത്തിെൻറ ഏറ്റവും വലിയതും പഴയതുമായ കുന്നത്തുനാട് യൂനിയെൻറ കീഴിെല എറണാകുളം ജില്ലയിലെ കടയിരിപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജ് അങ്കമാലി കരൂർ വൈശ്യ ബാങ്ക് കടബാധ്യതയെത്തുടർന്ന് കൈവശപ്പെടുത്തി. വെള്ളാപ്പള്ളിയുടെ അടുപ്പക്കാരായ പ്രമുഖവ്യവസായി കെ.കെ. കർണൻ, എം.ബി. ജയപ്രകാശ് എന്നിവരാണ് 15 കോടിയിലധികം രൂപയുടെ വായ്പ എടുത്തിരിക്കുന്നത്. അടൂരിൽ എട്ടര കോടിയുടെയും തൊടുപുഴയിൽ 10 കോടിയുെടയും മൈക്രോഫിനാൻസ് കേസുകളാണ് നിലവിലുള്ളത്.
ഇപ്പോൾ ശത്രുപക്ഷത്തുള്ള പഴയ സന്തതസഹചാരി സുഭാഷ് വാസു ഭാരവാഹിയായ മാവേലിക്കര യൂനിയനിൽ മൈക്രോ ഫിനാൻസ് കേസിൽ ക്രൈംബ്രാഞ്ച് ഒമ്പതര കോടിയുടെ അഴിമതിക്കാണ് കേസ് രജിസ്റ്റർ ചെയ്തത്.
വെള്ളാപ്പള്ളി അനുകൂലികളാണ് കേസിന് പോയത്. പത്തനംതിട്ട യൂനിയനിൽ ബി.ഡി.ജെ.എസ് വൈസ് പ്രസിഡൻറും ഐ.ടി.ഡി.സി ഡയറക്ടറുമായ പത്മകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേെസടുത്തത്.
കായംകുളത്തെ അഴിമതിയിൽ വെള്ളാപ്പള്ളിയുടെ അനുയായിയായ വേലഞ്ചിറ സുകുമാരൻ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം യൂനിയനുകളും മൈക്രോഫിനാൻസ് കേസിൽ െപട്ടിരിക്കുകയാണ്.
നോൺ ട്രേഡിങ് കമ്പനിയെന്ന നിലയിൽ ആദായ നികുതിയിളവ് അനുഭവിക്കുന്ന സാമുദായികസംഘടന 1000 കോടി കടമെടുത്ത് സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഏർപ്പെട്ടത് ചട്ടവിരുദ്ധമാണ്. യോഗം ജനറൽ സെക്രട്ടറി ഗാരൻറി നിന്ന കത്തിെൻറ അടിസ്ഥാനത്തിലാണ് ബാങ്കുകൾ ഭീമമായ തുക വായ്പ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.