കുഴൽമന്ദം: കോവിഡ്കാല പ്രതിസന്ധികൾക്കപ്പുറം നല്ല നാളെകൾ സ്വപ്നം കണ്ടാണ് സ്നേഹ കുഞ്ഞുകവിത തെൻറ നോട്ടുപുസ്തകത്തിൽ കുറിച്ചത്. ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് െഎസക് ആ വരികൾ ഉദ്ധരിച്ചപ്പോൾ കേരളം ആ എട്ടാം ക്ലാസുകാരിയെ തിരയുകയായിരുന്നു. കുഴൽമന്ദം കുളവൻമൊക്ക് ഗവ. ഹൈസ്കൂൾ വിദ്യാർഥിനി സ്നേഹ കണ്ണെൻറ കവിതയാണ് വെള്ളിയാഴ്ച നിയമസഭയിൽ ബജറ്റ് അവതരണ തുടക്കത്തിൽ ധനമന്ത്രി ചൊല്ലിയത്. 'കൊറോണയെ തുരത്താം' എന്ന കവിതയിലെ
''എന്നും ഇരുട്ട് മാത്രമാവണമെന്നില്ല'' എന്ന് തുടങ്ങുന്ന കവിതയാണ് േതാമസ് െഎസക് ഉദ്ധരിച്ചത്. കോവിഡ് കാലത്ത് വിദ്യാർഥികളുടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ സർക്കാർ നടപ്പാക്കിയ ഓൺലൈൻ പരിപാടിയായ 'അക്ഷരവൃക്ഷ'ത്തിലേക്ക് സമർപ്പിച്ച രണ്ടു കവിതകളിൽ ഒന്നാണ് മന്ത്രി തെരഞ്ഞെടുത്തത്. കോവിഡുമായി ബന്ധപ്പെട്ട് 'പൊരുതുക' എന്ന കവിതയും അയച്ചിരുന്നു. ഇതോടൊപ്പം രണ്ടു കഥയും സ്നേഹയുടേതായുണ്ടായിരുന്നു.
കുഴൽമന്ദം ചിതലി കല്ലേങ്കോണം കെ. കണ്ണൻ-വി. രുമാദേവി ദമ്പതികളുടെ മക്കളിൽ രണ്ടാമത്തെയാളാണ് സ്നേഹ. മൂത്ത മകൾ ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി രുദ്ര. കവിത കേൾക്കാനും കഥകൾ എഴുതാനും താൽപര്യമുണ്ടായിരുന്ന സ്നേഹ ഏഴാം ക്ലാസിലാണ് എഴുതിത്തുടങ്ങിയത്. ബാബുമാഷും രാജി ടീച്ചറും പ്രചോദനം നൽകി ഒപ്പമുണ്ടായിരുന്നുവെന്ന് പറയുേമ്പാൾ സ്നേഹയുടെ മുഖത്തും തിളക്കം. വിദ്യാരംഗം ഉപജില്ല കലോത്സവത്തിൽ കവിത വിഭാഗത്തിൽ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിരവധി കവിതകളും കഥകളും മൊബൈലിൽ സൂക്ഷിച്ചിരുന്നെങ്കിലും മൊബൈൽ കേടായതോടെ എല്ലാം നഷ്ടപ്പെട്ടതായി സ്നേഹ പറഞ്ഞു. പരിമിതികൾ ഏറെയുള്ള ഷീറ്റുമേഞ്ഞ സ്വന്തം വീട്ടിലിരിക്കുേമ്പാഴും തെൻറ വിദ്യാലയം നവീകരിക്കണമെന്നാണ് സ്നേഹയുടെ ആവശ്യം.
സ്നേഹക്ക് ഒരു പരാതിയേയുള്ളൂ, വിദ്യാലയത്തിെൻറ ശോച്യാവസ്ഥക്ക് മാറ്റം വേണം
കുഴൽമന്ദം: കുഴൽമന്ദം കുളവൻമൊക്ക് ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി സ്നേഹ കണ്ണെൻറ കവിതയാണ് വെള്ളിയാഴ്ച നിയമസഭയിൽ ബജറ്റ് സമ്മേളനത്തിെൻറ തുടക്കത്തിൽ ധനമന്ത്രി തോമസ് ഐസക് ഉദ്ധരിച്ചത്. സാധാരണ തൊഴിലാളി കുടുംബത്തിലെ അംഗമായ സ്നേഹക്ക് വെള്ളിയാഴ്ച ബജറ്റ് അവതരണത്തിനുശേഷം മുതൽ മൊബൈലിൽ നിലക്കാതെ വിളികളായിരുന്നു. വിദ്യാർഥികൾ മുതൽ അധ്യാപകർ, പൊതുസംഘടനകൾ, മാധ്യമ പ്രവർത്തകർ, നാട്ടുകാർ തുടങ്ങി സമൂഹത്തിെൻറ നാനാതുറയിൽപ്പെട്ടവർ സ്നേഹയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി. ആവശ്യങ്ങൾ ചോദിക്കുന്നവരോട് മറുപടി ഒന്നുമാത്രം 'ഞാൻ പഠിക്കുന്ന വിദ്യാലയത്തിെൻറ ശോച്യാവസ്ഥ മാറ്റണം'.
12 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചോർന്നൊലിക്കുന്ന ഓടിട്ട സ്വന്തം വീടിെൻറ അവസ്ഥ മറന്നാണ് വിദ്യാലയത്തിെൻറ വികസനത്തിനായി എട്ടാം ക്ലാസുകാരിയുടെ അപേക്ഷ. സർക്കാർ വിദ്യാലയങ്ങൾ മികവിെൻറ കേന്ദ്രങ്ങളായി മാറുമ്പോഴും കുഴൽമന്ദം കുളവമൊക്കിലെ സർക്കാർ വിദ്യാലയം ഭൗതികസാഹചര്യത്തിൽ ഏറെ പിന്നിലാണ്. 1934ൽ വാടകകെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത്. 2010ൽ ഹൈസ്കൂളായി ഉയർത്തി. ദേശീയപാത വികസനത്തിെൻറ ഭാഗമായി സ്കൂളിെൻറ പകുതി ഭാഗം നഷ്ടമായി. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് ഇപ്പോൾ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്.
പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ സ്ഥലം സ്കൂൾ കെട്ടിട നിർമാണത്തിനായി അനുവദിക്കുകയാണെങ്കിൽ ഫണ്ട് അനുവദിക്കാമെന്ന് കാണിച്ച് സ്ഥലം എം.എൽ.എ കെ.ഡി. പ്രസേനൻ പഞ്ചായത്തിന് നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ 145 സെൻറ് സ്ഥലം സ്കൂൾ നിർമാണത്തിനായി നൽകാൻ തീരുമാനിച്ചു. 2019 നവംബറിൽ പഞ്ചായത്ത് ഭരണസമിതി തീരുമാനെമടുത്തെങ്കിലും കെട്ടിടനിർമാണത്തിന് അനുയോജ്യമാണോയെന്ന് പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള അനുബന്ധ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ ഇതുവരെ സ്ഥലം സർക്കാറിന് കൈമാറാൻ കഴിഞ്ഞിട്ടില്ല.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.