തൃപ്​തിയെ ശബരിമല ചവിട്ടാൻ അനുവദിക്കില്ല- ശോഭാ സുരേന്ദ്രൻ

നെടുമ്പാശ്ശേരി: തൃപ്​തി ദേശായിയെ ശബരിമലയിൽ കയറ്റാൻ ബി.ജെ.പി അനുവദിക്കില്ലെന്ന്​ ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ ആചാരങ്ങളിൽ വിശ്വാസമില്ലെന്ന്​ ഉറപ്പിച്ചു പറയുന്ന തൃപ്​തി ആക്​റ്റിവിസത്തിനും ജനശ്രദ്ധ കിട്ടുന്നതിനും വേണ്ടി മാത്രമാണ്​ കേരളത്തിലെത്തിയിരിക്കുന്നത്​. കേരളത്തിൽ ആക്​റ്റിവിസ്​റ്റുകളുടെ ഗുരു സ്വാമിയായ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ്​ സംരക്ഷണം നൽകി സ്​ത്രീകളെ മലകയറ്റുന്നത്​ അറിഞ്ഞിട്ടാണ്​ തൃപ്​തി പൂനെയിൽ നിന്നും ഇവിടെ എത്തിയിരിക്കുന്നത്​. അവരെ ശബരിമല ചവിട്ടാൻ ഭക്തർ സമ്മതിക്കില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഇരുമുടിക്കെട്ടില്ലാതെയാണ്​ തൃപ്​തി ദേശായി​ ശബരിമല സന്ദർശനത്തിനെത്തിയത്​. അയ്യപ്പ​​​​െൻറ ആചാരങ്ങളിൽ വിശ്വാസമില്ലെന്ന്​ പറയുന്ന തൃപ്​തി തിരിച്ചുപോകണം. എല്ലായിടത്തും ഭക്തജനങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ടെന്നും ശോഭ പറഞ്ഞു.

Tags:    
News Summary - Sobha Surendran - BJP stopsTripti Desai- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.