കോഴിക്കോട്: സമൂഹമാധ്യമ ട്രോൾ ഗ്രൂപ്പായ ഇന്‍റർനാഷണൽ ചളു യൂണിയൻ (ഐ.സി.യു) സ്ത്രീധന വിരുദ്ധ ട്രോൾ മത്സരവുമായി രംഗ ത്ത്. നവംബർ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്‍റെ കാമ്പയിന ിന്‍റെ ഭാഗമായാണ് ട്രോൾ മത്സരം നടത്തുന്നത്.
സ്ത്രീധനം പേറുന്ന സ്ത്രീവിരുദ്ധതയെയും സാമൂഹ്യവിരുദ്ധതയെയും ഏറ്റവും നന്നായി തുറന്നുകാട്ടുന്ന മികച്ച ട്രോളുകൾക്ക് നവംബർ 26ന് നടക്കുന്ന സ്ത്രീധനവിരുദ്ധ കാമ്പയിൻ ചടങ്ങിൽ വനിതാ-ശിശുവികസന വകുപ്പിന്‍റെ പ്രശസ്തിപത്രവും ഉപഹാരവും നൽകും.
രസകരവും ചിന്തോദ്ദീപകവുമായ നിരവധി സ്ത്രീധന വിരുദ്ധ ട്രോളുകളാണ് മത്സരം ആരംഭിച്ചതോടെ ഐ.സി.യു പേജിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.