കോഴിക്കോട്: ഗെയിൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തതിനിടെ സാമൂഹിക മാധ്യമങ്ങളി ട്രോൾ മഴ. സർക്കാരിെൻറ ഇച്ഛാശക്തിയാണ് പൈപ്പ് ലൈൻ പൂർത്തിയാക്കിയതെന്ന അവകാശ വാദമാണ് വിമർശനത്തിനു കാരണം. പൈപ്പ്ലൈനിനെതിരെ ആദ്യകാലത്ത് സി.പി.എം രംഗത്തുവന്നതും പ്രക്ഷോഭം നടത്തിയതും അതിെൻറ പോസ്റ്ററുകളുമായാണ് വിമർശനം.
കൊക്കിൽ ജീവനുണ്ടെങ്കിൽ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി കേരളമണ്ണിൽ നടപ്പാക്കില്ലെന്ന് ആണയിട്ടവരിൽ മുൻ എം.പി പി. രാജീവടക്കമുള്ളവരുണ്ടായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉമ്മൻചാണ്ടി മന്ത്രിസഭയാണ് തീരുമാനമെടുത്തത്. 2008ൽ മൻമോഹൻ സിങ് പ്രഖ്യാപിച്ച പദ്ധതി 2013ൽ പൂർത്തിയാകേണ്ടതായിരുന്നു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലും പൈപ്പിടലും നിലച്ചത് നിരന്തര പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും മൂലമായിരുന്നു. പ്രതിപക്ഷത്തായിരുന്ന സി.പിഎമ്മും ഇതിൽ സജീവ പങ്കാളിയായി.
പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 2016ൽ പദ്ധതിക്ക് ജീവൻ വെച്ചത്. ഭരണം മാറിയതോടെ പദ്ധതിക്ക് അനുകൂലമായി നിലപാടെടുത്തതോടെ എതിർപ്പു കുറഞ്ഞു. പ്രാദേശിക എതിർപ്പുകളിൽ ജനങ്ങൾക്കൊപ്പം നിന്നുവെന്ന ന്യായമാണ് ഇതിനു മറുപടിയായി പറയുന്നത്. എന്നാൽ േരഖകൾ എതിരാണ്. വൻലാഭം മോഹിച്ചാണ് കുത്തക ഭീമന്മാരായ ഗെയിൽ പദ്ധതിയുമായി രംഗത്തെത്തിയതെന്ന വാദം നിരത്തിയാണ് ഇടതുനേതാക്കൾ പ്രക്ഷോഭം കത്തിക്കാൻ കോപ്പുകൂട്ടിയത്
ഗെയിൽ പദ്ധതിക്കെതിരെ 'കുഴൽ വഴിയിൽ ഭീതിയോടെ...' എന്ന തലക്കെട്ടിട്ട് പി.രാജീവ് നയിക്കുന്ന സമരചിത്രവുമായി ഇറങ്ങിയ പത്രവും വിവിധ സമരങ്ങളുടെ ചിത്രവും വൈറലാണ്. സമരാഹ്വാനത്തിെൻറ നോട്ടീസുകളും സമരവാർത്തകളും ഒപ്പമുണ്ട്.
ജനവാസമേഖലകൾ ഒഴിവാക്കുക, കർഷകരുടെ ആശങ്ക പരിഹരിക്കുക, ന്യായ നഷ്ടപരിഹാരം നൽകുക എന്ന ആവശ്യങ്ങളെല്ലാം 'നേടി'യെടുത്തതോടെ ഇനി പദ്ധതിയാവാം എന്ന നിലപാടിലേക്ക് മാറിയ കാര്യം പി. രാജീവ് തന്നെ 2017 നവംബറിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.