ഗൗരിയമ്മ അന്തരിച്ചുവെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയ; വാർത്ത വ്യാജമെന്ന്​ ആശുപത്രി

തിരുവനന്തപുരം: മുതിർന്ന രാഷ്​ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. നിരവധി ​​ഫേസ്​ബുക്ക്​ അക്കൗണ്ടുകളിലാണ്​ അന്തരിച്ചുവെന്ന തരത്തിൽ പോസ്​റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും  ചെയ്യുന്നത്​.

Full View

കഴിഞ്ഞ വ്യാഴാഴ്​ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​ ഗൗരിയമ്മ.


​പോസ്​റ്റുകൾ പ്രത്യക്ഷപ്പെട്ട ​ചില അക്കൗണ്ടുകളിൽ നിന്ന്​ പിന്നീട്​ പോസ്റ്റു​കൾ  നീക്കിയെങ്കിലും വാട്​സാപ്പിൽ ഇതി​െൻറ സ്​ക്രീൻ ഷോട്ടുകൾ വ്യാപകമായ ി പ്രചരിക്കുകയാണ്​. 

അതെ സമയം ഗൗരിയമ്മ ചികിത്സയിലാണെന്നും പ്രചരിക്കുന്നത്​ വ്യാജ വാർത്തകളാണെന്നും​  തിരുവനന്തപുരം പി.ആർ.എസ്​ ആശുപത്രി അധികൃതർ 'മാധ്യമം ഓൺലൈനോട്'​ വ്യക്​തമാക്കി. നാളെ രാവിലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്നും ആശുപത്രി അധികൃതർ വ്യക്​തമാക്കി.




 Full View


Tags:    
News Summary - Social media with the propaganda that Gowriamma is dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.