ആധാർ: സാമൂഹികസുരക്ഷ പെൻഷനിൽ നിന്ന്​ പുറത്തായവർക്ക്​ അവസരം

കെ.​എ​സ്. ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: ആ​ധാ​ർ എ​ടു​ക്കാ​ത്ത​ത്​ കാ​ര​ണം സാ​മൂ​ഹി​ക​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ട്ടി​ക​യി​ൽ​ നി​ന്ന്​ പു​റ​ത്താ​യ  ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ​വീ​ണ്ടും അ​വ​സ​രം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ആ​ധാ​ർ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്നു​വെ​ന്ന്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണി​ത്. 

ഗു​ണ​ഭോ​ക്താ​വി​​ന്​ ആ​ധാ​ർ എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ അ​ക്ഷ​യ​യി​ൽ​ നി​ന്ന്​ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ല​ഭി​ച്ച രേ​ഖ ഉ​ൾ​പ്പെ​ടെ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ നി​ർ​േ​ദ​ശം. കൂ​ടാ​തെ ഗു​ണ​ഭോ​ക്താ​വ്​ മ​റ്റ്​ പെ​ൻ​ഷ​നു​ക​ൾ വാ​ങ്ങു​ന്നി​ല്ലെ​ന്ന്​ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ റേ​ഷ​ൻ കാ​ർ​ഡി​​െൻറ പ​ക​ർ​പ്പ്​ സ​ഹി​തം സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ​സെ​ക്ര​ട്ട​റി​ക്ക്​ സ​മ​ർ​പ്പി​ക്ക​ണം.

ഗു​ണ​ഭോ​ക്താ​വ്​ ആ​ധാ​ർ എ​ടു​ക്കാ​ത്ത വ്യ​ക്തി​യാ​ണെ​ന്ന്​ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി​ക്ക്​ ഉ​ത്ത​മ​ബോ​ധ്യം ഉ​ണ്ടാ​ക​ണം. സേ​വ​ന​യി​ൽ ആ​ധാ​ർ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വ്യ​ക്തി​യെ​ന്ന്​ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. തു​ട​ർ​ന്ന്​ ഗു​ണ​ഭോ​ക്താ​വി​​െൻറ റേ​ഷ​ൻ കാ​ർ​ഡ്​ ന​മ്പ​ർ സേ​വ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. 

അ​തേ​സ​മ​യം, മാ​ന​സി​ക​രോ​ഗം ഉ​ള്ള​വ​ർ, ഒാ​ട്ടി​സം ബാ​ധി​ച്ച​വ​ർ എ​ന്നി​വ​രി​ൽ രോ​ഗാ​ധി​ക്യം കാ​ര​ണം ആ​ധാ​ർ എ​ൻ​റോ​ൾ​മ​െൻറ്​ ഏ​ജ​ൻ​സി​യി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ധാ​ർ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ ഇ​ള​വ്​ അ​നു​വ​ദി​ച്ചു. ഇൗ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ ആ​ധാ​ർ ഇ​ല്ലാ​തെ ത​ന്നെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും. ആ​ധാ​റി​ന്​ പ​ക​രം പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ർ മാ​ന​സി​ക​രോ​ഗി​യോ ഒാ​ട്ടി​സം ബാ​ധി​ച്ച വ്യ​ക്തി​യോ ആ​ണെ​ന്ന്​ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡി​​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭ്യ​മാ​ക്ക​ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.