കോഴിക്കോട്: സാമൂഹിക സുരക്ഷ പെൻഷൻ വീട്ടിലെത്തിക്കുേമ്പാൾ ഗുണഭോക്താവിൽനിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്യരുതെന്ന് സഹകരണ വകുപ്പിെൻറ സർക്കുലർ. കഴിഞ്ഞതവണ പെൻഷൻ വീടുകളിൽ എത്തിച്ച സഹകരണസംഘം ജീവനക്കാരിൽ ചിലർ പാരിതോഷികം ആവശ്യപ്പെട്ടതായി നേരത്തേ ആക്ഷേപം ഉയർന്നിരുന്നു. 20,000 രൂപവരെ കിട്ടിയ ഗുണഭോക്താക്കളിൽനിന്ന് ‘ചായക്കാശ്’ വാങ്ങിയെന്നായിരുന്നു പരാതി.
തുടർന്നാണ് വീണ്ടും പെൻഷൻ വിതരണം ചെയ്യുന്നതിന് മുന്നോടിയായി ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കിയത്. വീട്ടിലെത്തി കൈെയാപ്പ് അല്ലെങ്കിൽ വിരലടയാളം രേഖപ്പെടുത്തി ഗുണഭോക്താവിന് മാത്രമേ പെൻഷൻ കൈമാറാവൂ, ഗുണഭോക്താവിനെക്കുറിച്ച് നല്ല രീതിയിൽ അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ അതത് മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെ പെൻഷൻ തുക തിരിച്ചടക്കാവൂ എന്നും നിർദേശമുണ്ട്.
നേരത്തേ ആളില്ലെന്ന കാരണം പറഞ്ഞ് നിരവധി പേരുെട പെൻഷൻ മടക്കിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പെൻഷൻ വിതരണ വേളയിൽ ഗുണഭോക്താവ് മരണപ്പെട്ടു, പുനർവിവാഹിതയായി എന്നിങ്ങനെ ബോധ്യമായാൽ സഹകരണ സംഘം സെക്രട്ടറിയെ വിവരം അറിയിക്കണമെന്നും സെക്രട്ടറി ഇത് ‘സേവന’ സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. പെൻഷൻ വിതരണത്തിന് ചുമതലപ്പെട്ടവർ ഇത്തരം കാര്യം റിപ്പോർട്ട് െചയ്തിട്ടും സംഘം സെക്രട്ടറി പെൻഷൻ റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കാത്തപക്ഷം ഇത് സെക്രട്ടറിയുടെ കുറ്റമായി കാണുമെന്നും സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.