തൃശൂർ: മറ്റൊരു പ്രകൃതിക്ഷോഭത്തെ കാത്തിരിക്കുേമ്പാഴും കാലാവസ്ഥാവ്യതിയാനവും അശാസ്ത്രീയ കൃഷിരീതിയുംമൂലം ഉപയോഗശൂന്യമായ മണ്ണ് തിരിച്ചുപിടിക്കാനാവശ്യപ്പെട്ട റിപ്പോർട്ടുകൾ സർക്കാർ വകുപ്പുകളിൽ പൊടിപിടിക്കുന്നു.
2018ലെ വെള്ളപ്പൊക്കത്തിെൻറ പ്രത്യാഘാതം മണ്ണിെൻറ ഭൗതികവും രാസപരവുമായ സ്വഭാവത്തെ ബാധിച്ചുവെന്ന കണ്ടെത്തലുമായി 313 പേജുള്ള റിപ്പോർട്ടാണ് കഴിഞ്ഞ വർഷം കൃഷിവകുപ്പ് സർക്കാറിന് സമർപ്പിച്ചത്. മണ്ണിെൻറ ഘടന, ജൈവാംശം, പി.എച്ച്, സസ്യപോഷക മൂലകങ്ങൾ എന്നിവയിൽ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ഇത് പരിഹരിക്കാൻ ഭൂവിനിയോഗനയം പരിഷ്കരിക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോർട്ട് ജഡസമാനമായ കേരളത്തിലെ മണ്ണിെൻറ അവസ്ഥ വെളിപ്പെടുത്തുന്നുണ്ട്.
തുടർച്ചയായ അശാസ്ത്രീയ കൃഷിരീതികളും അസന്തുലിത വളപ്രയോഗവും കേരളത്തിെൻറ ജീവസ്സുറ്റ മണ്ണിനെ ഉപയോഗശൂന്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചെന്ന് മണ്ണ് സാമ്പിൾ പഠനവിധേയമാക്കിയ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (സി.ടി.സി.ആർ.ഐ) പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. ജി. ബൈജു 'മാധ്യമ'ത്തോട് പറഞ്ഞു.
മണ്ണിലെ രാസ-ഭൗതിക സ്വഭാവങ്ങൾക്ക് കാര്യമായമാറ്റം സംഭവിച്ചതായി പഠനത്തിൽ കണ്ടെത്തിയിരുന്നു. മണ്ണിലെ സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥ താറുമാറായി. മണ്ണിെൻറ പി.എച്ച് നേരത്തെ ഉണ്ടായിരുന്നതിനെക്കാളും ശരാശരി 0.5 കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.
മണ്ണിലെ അമ്ലരസം വൻതോതിൽ വർധിക്കുകയും ജൈവാംശം കുറയുകയും ചെയ്തതായി കാർഷിക സർവകലാശാല പഠനത്തിൽ െതളിഞ്ഞിട്ടുണ്ട്്. മൂലകങ്ങളായ നൈട്രജൻ, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ തുടങ്ങിയ സൂക്ഷ്മ മൂലകങ്ങൾ മലയോര മേഖലയിൽനിന്ന് ഒലിച്ചുപോയ മേൽമണ്ണിനൊപ്പം നഷ്ടപ്പെട്ടതായും പഠനം വെളിപ്പെടുത്തുന്നു.
2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന് കരപ്രദേശങ്ങളിൽ മണൽ അടിഞ്ഞുകൂടി ഫലഭൂയിഷ്ഠത കുറഞ്ഞതായി കാർഷിക സർവകലാശാല സോയിൽ സയൻസ് ഡിപ്പാർട്മെൻറ് ആൻഡ് അഗ്രികൾചറൽ കെമിസ്ട്രി മേധാവി ഡോ. കെ.സി. മനോരമ തമ്പാട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. നെൽപാടങ്ങളിൽ എക്കൽ അടിഞ്ഞുകൂടി വിളവ് വർധിച്ചതായും അവർ പറഞ്ഞു.
ഇടുക്കിയിൽ 33 ശതമാനത്തിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ മേൽമണ്ണ് സംരക്ഷണത്തിെൻറ ഭാഗമായി കൃഷി ഒഴിവാക്കണമെന്ന് കൃഷിവകുപ്പ് നടത്തിയ പഠനത്തിൽ ആവശ്യപ്പെട്ടിരുന്നു.
വയനാട് 25 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളിൽ അശാസ്ത്രീയമായ ഭൂമിഖനനം പാടില്ലെന്നും നിർദേശിച്ചു. ഇത്തരം പഠനനിർദേശങ്ങൾക്ക് തുടർനടപടിയില്ലാതിരിക്കേയാണ് ഭരണകൂടം അടുത്ത പ്രകൃതിദുരന്തങ്ങൾ പ്രതീക്ഷിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.